മലപ്പുറത്തുകാരി ജാസ്മിന്‍ അര്‍ഷദിന്റെ വിവര്‍ത്തന പുസ്തകത്തിന് പ്രതിപക്ഷ നേതാവിന്റെ അനുമോദനം

മലപ്പുറം: ഷാര്‍ജ പുസ്തക പ്രദര്‍ശന മേളയില്‍ പ്രകാശനം ചെയ്ത് ബുക്ക് പ്ലസ് പ്രസിദ്ധീകരിച്ച ജാസ്മിന്‍ അര്‍ഷദിന്റെ ഇംഗ്ലീഷ് വിവര്‍ത്തന പുസ്തകത്തിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അനുമോദനം.വളയംകുളത്തില്‍ പങ്കെടുത്ത ഉദ്ഘാടന വേദിയില്‍ വെച്ച് ജാസ്മിന്‍ തന്റെ വിവര്‍ത്തന പുസ്തകം കൈമാറുകയായിരുന്നു.ഇതിനുമുമ്പും പ്രശസ്ത സാഹിത്യ കാരുടെയും രാഷ്ട്രീയ നേതാക്കളുടെയും അഭിനന്ദനങ്ങള്‍ ജാസ്മിനെ തേടിയെത്തിയിരുന്നു.പി.കെ പാറക്കടവിന്റെ മിന്നല്‍ കഥകളെയാണ് ജാസ്മിന്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്.ഷാര്‍ജ എഴുത്തുകാരന്‍ മുജീബ് ജൈഹൂനാണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.പ്രശസ്ത കവി
വീരാന്‍ക്കുട്ടിയുടെ കവിതകളെയും ജാസ്മിന്‍ വിവര്‍ത്തനം ചെയ്തിരുന്നു.കേരളത്തിലെ വ്യത്യസ്ത മാസികകളില്‍ കവിതകളും പ്രസിദ്ധികരിച്ചിട്ടുണ്ട്.മൈക്രോബയോളജി ബിരുദധാരിയായ ജാസ്മിന്‍ അര്‍ഷദ്. ചങ്ങരംകുളം സ്വദേശികളായ അബൂബക്കറിനെയും ജമീര്‍ലയുടെയും മകളാണ്.അദ്ധ്യാപകനും എഴുത്തുകാരനുമായ അര്‍ഷദ് കൂടല്ലൂരാണ് ഭര്‍ത്താവ്
RECENT NEWS

വീട് താമസം തുടങ്ങി ദിവസം ഒന്ന് കഴിഞ്ഞിട്ടും, സുബൈര്‍ വാഴക്കാടിന്റെ വീട് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്
വാഴക്കാട്: താമസം തുടങ്ങി ദിവസം ഒന്നായിട്ടും വൈറലായി അര്‍ജന്റീന ആരാധകന് സുബൈര്‍ വാഴക്കാടിന്റെ വീട്. ഫുട്ബോള്‍ പ്രേമികളുടെ സാമൂഹ്യ മാധ്യമങ്ങളിലാകെ നാട്ടു ഭാഷയില്‍ ഫുട്ബോള്‍ വിശകലനം നടത്തി താരമായ സുബൈറിന്റെ വീടിന്റെ ചിത്രമാണ് ഉള്ളത്. വന്‍ [...]