ഷാബാഷരീഫ് കൊലപതാകക്കേസ് മുഖ്യപ്രതി ഷൈബിന്റെ സഹായിരുന്ന റിട്ട: എസ്.ഐ ഇപ്പോഴും ഒളിവില്‍

ഷാബാഷരീഫ് കൊലപതാകക്കേസ് മുഖ്യപ്രതി ഷൈബിന്റെ സഹായിരുന്ന റിട്ട: എസ്.ഐ ഇപ്പോഴും ഒളിവില്‍

നിലമ്പൂര്‍: പാരമ്പര്യ വൈദ്യന്‍ ഷാബാഷരീഫ് കൊലപതാക കേസിലെ കസ്റ്റഡിയിലുള്ളരണ്ട് പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. മുഖ്യ പ്രതി ഷൈബിന്‍ അഷ്‌റഫിന്റെ മുക്കട്ടയിലെ വീട്ടിലായിരുന്നു തെളിവെടുപ്പ് .നാല് ദിവസത്തേത്ത് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ മൈസൂരുവിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഷൈബിന്‍ അഷറഫിന്റെ നിര്‍ദ്ദേശ പ്രകാരം മൈസൂരില്‍ നിന്നും ഷാബാ ഷെരീഫിനെ തട്ടി കൊണ്ടു വന്ന ചന്തക്കുന്ന് പൂളക്കുളങ്ങര ഷബീബ് റഹ്മാന്‍ (30), വണ്ടൂര്‍ പഴയ വാണിയമ്പലം സ്വദേശി ചീര ഷെഫീഖ് (28) എന്നിവരെയാണ് നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി വിഷ്ണുവിന്റെ നേതൃത്വത്തില്‍ ഷൈബിന്‍ അഷ്‌റഫിന്റെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചത്. ഷാബാഷരീഫിനെ തട്ടികൊണ്ടുവരാനുള്ള ഗൂഡാലോചന ഷൈബിന്‍ അഷറഫിന്റെ വീട്ടില്‍ വെച്ചയാരിന്നു. ഇതില്‍ പങ്കാളികളായവരാണ് പോലീസ് കസ്റ്റഡിയിലുള്ള പ്രതികള്‍. ഇതേ തുടര്‍ന്നാണ് പ്രതികളെ ഇവിടെ എത്തിച്ചത്.തട്ടികൊണ്ടുവരാനുള്ള ഗൂഡാലോചന നടത്തിയ സ്ഥലവും തട്ടികൊണ്ടുവരാന്‍ ഉപയോഗിച്ച വാഹനവും പ്രതികള്‍ പോലീസിന് കണിച്ചുകൊടുത്തു. പോലീസ് കസ്റ്റഡിയിലെടുത്ത ഓഡി ക്യൂ 7 കാര്‍ തൊണ്ടിമുതലായി പോലീസ് കൊണ്ടുപോയി.ഷബാഷരീഫിനെ ചികിത്സക്കെന്ന വ്യാജേനെ മൊസുരൂവിലെ വീട്ടില്‍ നിന്ന് ബൈക്കിലാണ് തട്ടികൊണ്ടുവന്നത്. തുടര്‍ന്ന് ഓഡി ക്യൂ 7 കാറിലും കഴിഞ്ഞ ദിവസം പിടിയിലായ അജ്മലിന്റെ പേരിലുള്ള മാരുതി എക്കോ വാനിലുമായാണ് മുക്കട്ടയിലെ ഷൈബിന്‍ അഷ്‌റഫിന്റെ വീട്ടിലെത്തിച്ചത്.
.2019 ആഗസ്റ്റ് ഒന്നിനാണ് ഷാബാ ഷരീഫിനെ മൈസൂരുവില്‍ നിന്നും തട്ടിക്കൊണ്ടു വന്നത്. തുടര്‍ന്ന് ഒന്നേകാല്‍ വര്‍ഷത്തോളം ഷൈബിന്റെ നിലമ്പൂര്‍ മുക്കട്ടയിലുള്ള വീട്ടില്‍ തടങ്കലിലാക്കി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഷൈബിനും കൂട്ടുപ്രതികളും പിടിയിലായത് അറിഞ്ഞ് രണ്ടു മാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഷഫീഖ്, ഷബീബ്, അജ്മല്‍ എന്നിവരെ കഴിഞ്ഞ ദിവസം എറണാംകുളത്തനിന്നാണ് പോലീസ് പിടികൂടിയത്. ഇവരുടെ കൂടെയുണ്ടായിരുന്ന ഷൈബിന്റെ ബന്ധു കൈപ്പഞ്ചേരി ഫാസില്‍, പൊരിഷമീം എന്നിവരും ഷൈബിന്റെ സഹായിരുന്ന റിട്ട: എസ് ഐ സുന്ദരന്‍ സുകുമാരനും ഇപ്പോഴും ഒളിവിലാണ്.

 

 

Sharing is caring!