മലപ്പുറത്ത് കടന്നല്‍ കുത്തേറ്റ ഗൃഹനാഥന്‍ മരിച്ചു

മലപ്പുറത്ത് കടന്നല്‍ കുത്തേറ്റ ഗൃഹനാഥന്‍ മരിച്ചു

മലപ്പുറം: കടന്നല്‍ കുത്തേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. എളങ്കൂര്‍ മഞ്ഞപ്പറ്റ പൊത്തന്‍കോട്ടില്‍ പാങ്ങോട്ടില്‍ മുകദാസന്‍ (55) ആണ് മരിച്ചത് . സംസ്‌കാരം ഞായറാഴ്ച വീട്ടുവളപ്പില്‍. കഴിഞ്ഞ 28ന് എളങ്കൂറിനടുത്ത് റബര്‍ തോട്ടത്തില്‍ മെഷീന്‍ ഉപയോഗിച്ച് കാട് വെട്ടുന്നതിനിടെയായിരുന്നു കടന്നല്‍ ആക്രമണം. മെഷീന്‍ തോട്ടത്തില്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. എളങ്കൂറിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരിക്കുകയായിരുന്നു. ഭാര്യ: മാധവി. മക്കള്‍: ദിലീപ് (ദുബായ്), വിഷ്ണു പ്രസാദ്.

 

Sharing is caring!