കാറിടിച്ച് മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 26.54 ലക്ഷം നഷ്ടപരിഹാരം

കാറിടിച്ച് മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 26.54 ലക്ഷം നഷ്ടപരിഹാരം

മഞ്ചേരി : കാറിടിച്ച് മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 2654000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ മഞ്ചേരി മോട്ടോര്‍ ആക്‌സിഡണ്ട് ക്ലൈം ട്രിബ്യൂണല്‍ വിധിച്ചു. വണ്ടൂര്‍ നടുവത്ത് തായങ്കോട് ചെട്ടിയാന്തൊടിക അബ്ദുല്‍ നാസറിന്റെ മകന്‍ മുഹമ്മദ് നിജാസ് (18) ആണ് മരിച്ചത്. 2017 ജൂണ്‍ 11ന് പുലര്‍ച്ചെ കാപ്പില്‍ ചൗക്കില്‍ വെച്ചാണ് അപകടം. കാപ്പില്‍ നിന്നും നടുവത്തേക്ക് ബൈക്കില്‍ വരവെ ഇതേ ദിശയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ബൈക്കിന് പിറകിലിടിക്കുകയായിരുന്നു. ഒമ്പതു ശതമാനം പലിശയും കോടതി ചെലവുമടക്കമുള്ള തുക നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി മഞ്ചേരി ശാഖയാണ് നല്‍കേണ്ടത്.

Sharing is caring!