മലപ്പുറം ജില്ലയിലെ ആദ്യ അർബൻ കിയോസ്ക്കിന് നാല് മാസത്തിനകം പൂട്ടുവീണു

മലപ്പുറം ജില്ലയിലെ ആദ്യ അർബൻ കിയോസ്ക്കിന് നാല് മാസത്തിനകം പൂട്ടുവീണു

പൊന്നാനി:സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് പൊന്നാനിയിൽ മാർച്ച് മാസത്തിൽ ആരംഭിച്ച കുടുംബശ്രീ പച്ചക്കറി വിപണന കേന്ദ്രം മാസങ്ങൾക്കകം അടച്ചു പൂട്ടി.പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ ആരംഭിക്കാൻ ആലോചിച്ച നഗര ചന്ത പിന്നീട് നഗരസഭ കാര്യാലയത്തിന് മുന്നിലേക്ക് മാറ്റുകയായിരുന്നു.ഇതിനായി നഗരസഭക്ക് മുന്നിൽ കിയോസ്ക്ക് നിർമ്മിക്കുകയും ചെയ്തു. പുളിക്കടവിൽ നിലവിൽ സ്വകാര്യ വ്യക്തികളുടെ  ചന്തക്ക് വരുമാനം കുറയുമെന്നതിനാലാണ് അർബൺ കിയോസ്ക്ക് ബസ് സ്റ്റാൻ്റിലേക്ക് മാറ്റിയതെന്നാണ് ആരോപണം. പൊന്നാനി നഗരസഭ, മലപ്പുറം ജില്ലാ കുടുംബശ്രീ മിഷൻ്റെ സഹകരണത്തോടെയാണ് ജില്ലയിലെ ആദ്യ അർബൺ കിയോസ്ക് ആരംഭിച്ചത്. സി.ഡി.എസ് ഒന്നിന് കീഴിലുള്ള കുടുംബശ്രീ പ്രവർത്തകർക്കായിരുന്നു കേന്ദ്രത്തിൻ്റെ നടത്തിപ്പ് ചുമതല. വിവിധ കുടുംബശ്രീ ഗ്രൂപ്പുകൾ ഉൽപാദിപ്പിച്ച ജൈവ പച്ചക്കറികളും കുടുംബശ്രീ സംരംഭകരുടെ മറ്റ് ഉൽപ്പന്നങ്ങളും കേന്ദ്രത്തിൽ വിപണനത്തിനായി ഒരുക്കിയിരുന്നു. കുടുംബശ്രീ പ്രവർത്തകരുടെ വരുമാനം വർദ്ധിപ്പിക്കാനും മിതമായ നിരക്കിൽ വിഷ രഹിത ഉൽപ്പന്നങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനുമായാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. എന്നാൽ വിപണനം കുറവാണെന്ന കാരണം നിരത്തി ജില്ലയിലെ ആദ്യ അർബൺ കിയോസ്ക്കിന് താഴിടുകയായിരുന്നു

Sharing is caring!