മലപ്പുറം കിഴിശ്ശേരിയില്‍ യത്രക്കിടെ അഞ്ചുവയസ്സുകരി മരിച്ചു

മലപ്പുറം കിഴിശ്ശേരിയില്‍ യത്രക്കിടെ അഞ്ചുവയസ്സുകരി മരിച്ചു

മഞ്ചേരി : ജോലിക്കായി അസമില്‍ നിന്ന് പുല്‍പ്പറ്റ പഞ്ചായത്തിലെ കിഴ് ശേരിയിലേക്കുള്ള യാത്രക്കിടെ അവശനിലയില്‍ മരിച്ച അഞ്ച് വയസുകാരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി മഞ്ചേരി സെന്‍ട്രല്‍ ജുമാ മസ്ജിദ് സ്ഥാനില്‍ ഖബറടക്കി. അസം നോല്‍ഗാനകുള്‍ സ്വദേശി ദില്‍ദാര്‍ ഹുസൈന്റെ മകള്‍ യാസ്മിനാണ് കുടുംബം കിഴ് ശേരിയിലെത്തിയപ്പോള്‍ അവശയായത്. കഴിഞ്ഞ 17 ന് ടൂറിസ്റ്റ് ബസിലാണ് ഇവര്‍ നാട്ടില്‍ നിന്ന് പുറപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചക്ക് പാലക്കാട് ബസി റ ങ്ങി യ ശേഷം ഓട്ടോയിയാണ് കിഴ് ശേ രി യില്‍ എത്തുമ്പോഴേക്കും പെണ്‍കുട്ടി അവശനിലയിലായി. ഉടന്‍ നാട്ടുകാര്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രാത്രി മരണപ്പെട്ടു. ഇന്നലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹ സംസ്‌കരണത്തിന് വളപ്പന്‍ ബാവ കീഴിശ്ശേരി, കൊടവണ്ടി ഹമീദ്,
സാന്ത്വനം പ്രവര്‍ത്തകരായ നൗഫല്‍ മഞ്ചേരി, സല്‍മാന്‍ വളപ്പന്‍ കാരപറമ്പ്, ഇര്‍ഷാദ് കാരാപറമ്പ്, ഉമര്‍ സഖാഫി വെട്ടിക്കാട്ടിരി, ലത്തീഫ് കാവുങ്ങല്‍പറമ്പ്, ഇബ്രാഹിം മുസ്ലിയാര്‍ വീമ്പൂര്, ശാഹുല്‍ ഹമീദ് നെടിയിരിപ്പ്, അലി ഏലിയാപറമ്പ് നേതൃത്വം നല്‍കി.

 

 

Sharing is caring!