നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊണ്ട് ആശുപത്രിയിലെ ശുചിമുറി കഴുകിച്ചു

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊണ്ട് ആശുപത്രിയിലെ ശുചിമുറി കഴുകിച്ചു

മലപ്പുറം: നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊണ്ട് ആശുപത്രിയിലെ ശുചിമുറി കഴുകിച്ചതായി് പരാതി. ഗര്‍ഭിണിയായ യുവതിയുടെ ഗ്ലൂക്കോസ് അഴിച്ചു വെപ്പിച്ചതിന് ശേഷമാണ് വൃത്തിയാക്കിപ്പിച്ചതെന്നാണ് പരാതി. ഗര്‍ഭിണിയായ ഇതര സംസ്ഥാന യുവതിയെ കൊണ്ടാണ് ശുചിമുറി കഴുകിച്ചത്. . ഉപയോഗിച്ച ശേഷം ശുചിമുറി വൃത്തിയാക്കിയില്ല എന്നാരോപിച്ചാണ് കഴുകിച്ചതായി പറയുന്നത്. ഗര്‍ഭിണിയായ യുവതിയുടെ ഗ്ലൂക്കോസ് അഴിച്ചു വെപ്പിച്ചതിന് ശേഷമാണ് വൃത്തിയാക്കിപ്പിച്ചത്.കഴിഞ്ഞ ബുധനാഴ്ചയാണ് ആസാം സ്വദേശിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഗര്‍ഭിണികളുടെ വാര്‍ഡിലെ ശുചിമുറി ആരോ ഉപയോഗിച്ച ശേഷം വൃത്തിയാക്കാതെ പോയെന്നും ഇതു യുവതിയാണ് എന്ന് ആരോപിച്ചുമാണ് ആശുപത്രി ജീവനക്കാര്‍ അടുത്തദിവസം പ്രസവ തീയതിയുള്ള യുവതിയെ കൊണ്ട് തന്നെ ശുചിയാക്കിപ്പിച്ചത്. ആസാം സ്വദേശികളായ യുവതിക്കും കൂട്ടിരിപ്പുകാരിയായ അമ്മയും തങ്ങളല്ല ഇതു ചെയ്തതെന്ന് പലകുറി പറഞ്ഞെങ്കിലും ആശുപത്രി ജീവനക്കാര്‍ ഇവരെ കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് പറയുന്നു. ഇതോടെ ആശുപത്രിക്ക് പുറത്ത് കാത്തിരിക്കുകയായിരുന്ന യുവതിയുടെ ഭര്‍ത്താവിനെ അമ്മ വിവരം അറിയിച്ചു. ഈ സ്ത്രീയുടെ കരച്ചില്‍ കേട്ട് മറ്റുള്ളവര്‍ ഇടപെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാല്‍ നിര്‍ബന്ധിച്ച് ആരും യുവതിയെ കൊണ്ട് ഇത്തരത്തില്‍ ചെയ്യിപ്പിച്ചിട്ടില്ലെന്ന് ആശുപത്രി ആര്‍.എം.ഒ. ഡോ. ബഹാവുദ്ധീന്‍ വിശധീകരിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ ബന്ധപ്പെട്ടവരെ ചുമതലെപ്പടുത്തിയിട്ടുണ്ടെന്നും അടുത്ത ദിവസം റിപ്പോര്‍ട്ട് കിട്ടുന്നതനുസരിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!