മലപ്പുറം മുതുവല്ലൂരില്‍ കൈക്കൂലി: പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ എസ്. ബിനിതയെ വിജിലന്‍സ് പിടികൂടി

മലപ്പുറം മുതുവല്ലൂരില്‍ കൈക്കൂലി: പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ എസ്. ബിനിതയെ വിജിലന്‍സ് പിടികൂടി

മലപ്പുറം: മലപ്പുറം കരാര്‍തുകയായ നാലുലക്ഷം അനുവദിക്കാന്‍ 8,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മുതുവല്ലൂര്‍ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ എസ്. ബിനിതയെ വിജിലന്‍സ് പിടികൂടി. കൊണ്ടോട്ടി സ്വദേശിയായ കരാറുകാരന്‍ പി.ഡബ്‌ള്യു.ഡി കരാറുകാരന്‍ മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് നടപടി. മുതുവല്ലൂരിലെ വെറ്ററിനറി ആശുപത്രിയുടെ ചുറ്റുമതില്‍ പ്രവൃത്തിയുടെ തുക മാറിക്കിട്ടാന്‍ രണ്ടുശതമാനം വേണമെന്നാണ് അസി. എന്‍ജിനീയര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് കരാറുകാരന്‍ വിജിലന്‍സിനെ വിവരമറിയിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ കാബിനില്‍ വച്ച് കൈക്കൂലി സ്വീകരിക്കുന്നതിനിടെയാണ് ബിനിത അറസ്റ്റിലായത്. പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും

Sharing is caring!