ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ തിരുത്തല്‍ വരുത്തി എടവണ്ണ പൊലീസ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയെന്ന് വീട്ടമ്മ.

മലപ്പുറം: മലപ്പുറം എടരണ്ണയില് വീട്ടമ്മയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ തിരുത്തല്‍ വരുത്തി പൊലീസ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയെന്ന പരാതിയുമായി വീട്ടമ്മ. എടവണ്ണ പത്തപ്പിരിയം നീരുല്‍പ്പന്‍ ഉസ്മാന് മദനിയുടെ മകള്‍ സിദ്റത്തുല്‍ മുന്‍തഹയാണ് എടവണ്ണ പൊലീസിനും വില്ലേജ് ഓഫീസര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മഞ്ചേരിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. സഹോദരങ്ങളായ വലീദ് സമാന്, യുസ്രി സമാന് എന്നിവരാണ് കേസിലെ പ്രതികള്‍. എടവണ്ണ പഞ്ചായത്ത് വൈസ് ചെയര്‍പേഴ്സണ്‍ നുസ്രത്ത് വലീദിന്റെ ഭര്‍ത്താവാണ് വലീദ് സമാന്, യുസ്രി സമാന്റെ ഭാര്യ ഹംന അക്ബറും പഞ്ചായത്തംഗമാണ്. വലീദ് സമാനും യുസ്രിസമാനുമാണ് ഭാര്യമാരെ റബ്ബര്‍ സ്റ്റാമ്പാക്കി പഞ്ചായത്ത് ഭരണം കയ്യാളുന്നതെന്ന് വീട്ടമ്മ ആരോപിക്കുന്നു.
വര്‍ഷങ്ങളായി ഇരുവരും നേരിട്ടും ഗുണ്ടകളെ ഉപയോഗിച്ചും തന്നെ വേട്ടയാടിക്കൊണ്ടിരിക്കയാണ്. വധശ്രമമടക്കം ഇവര്‍ക്കെതിരെ പതിഞ്ചോളം പരാതികള്‍ എടവണ്ണ പൊലീസില്‍ നല്‍കിയിരുന്നു. ഇതില്‍ വ്യക്തമായ തെളിവുകളുള്ള എട്ടോളം കേസുകളില്‍ പൊലീസ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തുവെങ്കിലും പ്രതികളുടെ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. മാതാവിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് കോടതി നല്ല നടപ്പിന് കോടതി ശിക്ഷിച്ചുവെങ്കിലും നാട്ടിലും വീട്ടിലും ഇവര്‍ അക്രമം തുടരുകയാണ്.
ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് വലീദ് സമാന്, യുസ്രി സമാന്, നുസ്റത്ത് വലീദിന്റെ സ്ഥാപനത്തിലെ ജീവനക്കാരന് വഫീദ് എന്നിവര്‍ പരസ്യമായി തന്റെ കാര്‍ അടിച്ചു തകര്‍ത്തു. പൊതു നിരത്തിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഭാഗ്യം കൊണ്ടു മാത്രമാണ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അക്രമത്തില്‍ തന്റെ എല്ല് പൊട്ടിയിരുന്നു. സംഭവത്തില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 447, 506, 326, 392, 427, 34 എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ആയതിന്റെ എഫ് ഐ ആര് കോപ്പി തനിക്ക് നല്‍കുകയും ചെയ്തു. ദിവസങ്ങളേറെ കഴിഞ്ഞിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്ന് എടവണ്ണ പൊലീസുമായി ബന്ധപ്പെട്ടപ്പോള്‍ എഫ്ഐആറിലെ വകുപ്പുകള്‍ തിരുത്തി പ്രതികള്‍ക്ക് ജാമ്യം നല്‍കിയതായാണ് അറിയാന്‍ കഴിഞ്ഞത്.
പ്രതികളുടെ രാഷട്രീയ-സാമ്പത്തിക സ്വാധീനത്തിന് വഴങ്ങി തന്റെ പേരിലുള്ള സ്ഥലത്തിന് ലൊക്കേഷന്‍ മാപ്പ് നല്കാന് വില്ലേജ് ഓഫീസര്‍ തയ്യാറാകുന്നില്ലെന്നും വീട്ടമ്മ ആരോപിച്ചു. കൈക്കുഞ്ഞടക്കം മൂന്നു മക്കളുടെ മാതാവായ താന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.

RECENT NEWS

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് യു എ ഇ ഗോൾഡൻ വിസ ലഭിച്ചു
ദുബായ്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് ഗോൾഡൻ വിസ ലഭിച്ചു. എഴുത്തുകാരനും സാമൂഹിക പ്രവർത്തകനും എന്ന വിഭാഗത്തിലാണ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് ഗോൾഡൻ വിസ നൽകിയിരിക്കുന്നത്. ദുബായിലെ മുന്‍നിര [...]