മലപ്പുറം എടയൂര്‍ സ്കൂളില്‍ പരീക്ഷ നടക്കുന്നതിനിടെ ഉത്തരക്കടലാസിലും ചോദ്യപേപ്പറിലും കുരങ്ങന് മൂത്രമൊഴിച്ചു

മലപ്പുറം: പരീക്ഷ നടക്കുന്നതിനിടെ ഉത്തരക്കടലാസിലും ചോദ്യപേപ്പറിലും കുരങ്ങന് മൂത്രമൊഴിച്ച സംഭവത്തില്‍ പരാതി നല്കി വിദ്യാര്‍ഥിനി. മലപ്പുറം എടയൂര്‍ മാവണ്ടിയൂര്‍ ബ്രദേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി കെ ടി ഷിഫ്ലയാണ് പരാതിയുമായി രംഗത്തുവന്നത്.
ജൂണ്‍ 24ന് നടന്ന ബോട്ടണി പരീക്ഷയ്ക്കിടെയാണ് സംഭവമുണ്ടായതെന്ന് വിദ്യാര്‍ഥിനി പരാതിയില്‍ പറയുന്നുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. പരീക്ഷ ആരംഭിച്ച് പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴാണ് കുരങ്ങന് പരീക്ഷ നടക്കുന്ന ക്ലാസ് മുറിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ ഉത്തരക്കടലാസിലും ചോദ്യപേപ്പറിലും മൂത്രം ഒഴിക്കുകയായിരുന്നു.ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്കിടെയാണ് സംഭവമുണ്ടായതെന്ന് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ വീണ്ടും പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ക്ക് നല്കിയ പരാതിയില്‍ ഷിഫ്ല വ്യക്തമാക്കുന്നുണ്ട്.സംഭവം ബന്ധപ്പെട്ടവരെ അറിയിച്ച് ഒരു മാസം കഴിഞ്ഞിട്ടും അനുകൂല നിലപാട് സ്വീകരിച്ചില്ലെന്ന് ഷിഫ്ലയും പിതാവ് ഹബീബ് റഹ്മാനും പ്രതികരിച്ചു. അതേസമയം, വിദ്യാര്‍ഥിനിയുടെ ആരോപണം തള്ളുന്ന നിലപാടാണ് സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കൃത്യമായ സമയത്ത് പരാതി ലഭിച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
RECENT NEWS

കരിപ്പൂരില്‍ 35 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട, മൂന്ന് സ്ത്രീകള്‍ പിടിയില്‍
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 35 കോടിയിലധികം വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എയര്‍ കസ്റ്റംസ് 34 കിലോഗ്രാം ഹൈബ്രിഡ് [...]