അശ്രദ്ധമായി തുറന്ന വണ്ടിയുടെ ഡോര്‍ തട്ടി വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

അശ്രദ്ധമായി തുറന്ന വണ്ടിയുടെ ഡോര്‍ തട്ടി വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

നന്നമ്പ്ര: നിര്‍ത്തിയ വണ്ടിയുടെ ഡോര്‍ അശ്രദ്ധമായി തുറന്നതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ തട്ടി വീണ് മധ്യവയസ്‌കന്‍ മരിച്ചു. വെള്ളിയാമ്പുറം അടിയാട്ടു പറമ്പില്‍ മുഹമ്മദ് കുട്ടി (62) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം പാണ്ടിമുറ്റം സി കെ പടിയില്‍ വെച്ചാണ് അപകടം. മുമ്പിലുണ്ടായിരുന്ന മിനി ലോറി നിര്‍ത്തിയ ശേഷം ഡോര്‍ തുറന്നപ്പോള്‍ മുഹമ്മദ് കുട്ടിയുടെ സ്‌കൂട്ടറില്‍ തട്ടി ഇദ്ദേഹം റോഡില്‍ വീഴുകയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. മുഹമ്മദ് കുട്ടി തെയ്യാല കല്ലത്താണിയില്‍ പാചകക്കാരനാണ്. ഇവിടെ നിന്ന് വരുമ്പോഴാണ് അപകടം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് ബേബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായതിനെ തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളേജിലേക്ക് തന്നെ മാറ്റിയെങ്കിലും ഇന്നലെ രാത്രി മരിച്ചു.

 

Sharing is caring!