നാടന്‍ തോക്ക് : ഉടമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

നാടന്‍ തോക്ക് : ഉടമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

മഞ്ചേരി : അനധികൃതമായി നാടന്‍ തോക്ക് കൈവശം വെച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്നയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. പെരിന്തല്‍മണ്ണ അമ്മിണിക്കാട് താഴെക്കോട് പാണമ്പി പൊതിയില്‍ തോട്ടിപ്പറമ്പ് ഗഫൂര്‍ (51)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2022 ജൂലൈ ഒന്നിന് രാത്രി പത്തര മണിക്കാണ് പ്രതിയുടെ വീടിനോട് ചേര്‍ന്നുള്ള വിറകു പുരയില്‍ നിന്നും പൊലീസ് നാടന്‍ തോക്ക് കണ്ടെടുത്തത്. കേസിലെ ഒന്നാം പ്രതിയും രണ്ടാം പ്രതിയുടെ ജീവനക്കാരനുമായ അപ്പു എന്നയാളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Sharing is caring!