ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ മലപ്പുറത്തെ എട്ടാം ക്ലാസ്സുകാരി സഫയെ അനുമോദിച്ചു
കൊണ്ടോട്ടി: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ഒളവട്ടൂര്‍ എച്ച് ഐ ഒ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി എം പി സഫയെ അനുമോദിച്ചു. മൊബൈല്‍ഫോണില്‍ ഡിജിറ്റല്‍ സ്റ്റോപ്പ്വാച്ച് ഒരു മില്ലി സെക്കന്‍ഡ് കൊണ്ട് സ്റ്റോപ്പ് ചെയ്തു കൊണ്ടാണ് എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ സഫ ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്.
പഠന പ്രവര്‍ത്തനങ്ങളിലും അക്കാദമികേതര പ്രവര്‍ത്തനങ്ങളിലും മിടുക്കിയാണ് സഫ.ഒളവട്ടൂര്‍ പറമ്പുകുത്തു എം പി അലവിയുടെയും ജാഫിറയുടെയും മകളാണ്.എം ബി ബി എസ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ദില്‍നയും പ്ലസ് ടു വിദ്യാര്‍ത്ഥിയായ മുഹമ്മദ് ജിയാദ് എന്നിവര്‍ സഹോദരങ്ങളാണ്.
അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയ സഫയെ സ്‌കൂള്‍ സ്റ്റാഫ്, പി ടി എ,മാനേജ്മന്റ് എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി ആദരിച്ചു. ഹെഡ് മാസ്റ്റര്‍ എം അബ്ദുല്‍ ഖാദര്‍ സ്‌നേഹോപഹാരം നല്‍കി. സ്റ്റാഫ് സെക്രട്ടറി എ ശിഹാബുദ്ധീന്‍, അദ്ധ്യാപകരായ പി എ അബൂബക്കര്‍, എന്‍ വി സെബാസ്റ്റ്യന്‍, എം കെ അബ്ദുല്‍ ഗഫൂര്‍, പി സി മുഹമ്മദ് ഷഫീഖ് എന്നിവര്‍ സംബന്ധിച്ചു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




