മലപ്പുറത്ത് ക്ഷേത്ര കുളത്തില്‍ നിന്തുന്നതിനിടയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

മലപ്പുറം: ക്ഷേത്ര കുളത്തില്‍ നിന്തുന്നതിനിടയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മലപ്പുറം താനൂര്‍ ഒഴൂര്‍ ഓണക്കാട് തറക്കല്‍ ക്ഷേത്ര കുളത്തിലാണ് നിന്താന്‍ പോയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചത്.എരഞ്ഞിക്കല്‍ ചന്ദ്രന്റെയും സീമ (ആശാവര്‍ക്കര്‍) യുടെ മകന്‍ നിബിന്‍ചന്ദ്രന്‍(17) യാണ് മുങ്ങിമരിച്ചത്. നിന്തുന്നതിനിടയില്‍ കാല്‍ കുഴഞ്ഞ് കുളത്തില്‍ താഴുകയായിരുന്നു. ഒഴൂര്‍ അയ്യായ സി.പി.സി.എച്ച് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. തിരൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സജിത്ത് സ്‌കൂബയുടെ സഹായത്തോടെ കുളത്തില്‍ നിന്നുംമുങ്ങി എടുത്തു. മൃതദേഹം താനൂര്‍ പോലീസ് ഇന്‍ക്വസ്റ്റ്നടത്തി , മഞ്ചേരിയില്‍ ഹോസ്പ്പിറ്റലില്‍ നിന്നും കോറോണ ടെസ്റ്റ് നടത്തിതിരൂര്‍ ജില്ല ആശുപത്രിയില്‍ നിന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും . സംസ്‌ക്കാരം ഇന്ന് (ചൊവ്വ) വീട്ടുവളപ്പില്‍ നടക്കും, ഏക സഹോരന്‍ വിബിന്‍ ചന്ദ്രന്‍ , ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മനോജ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ അഭിലാഷ്, പ്രവീണ്‍, മുകേഷ്,സുജിത്ത്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (മെക്കാനിക്ക്) ഹരിദാസന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ നിജേഷ് താനൂര്‍ നിലയത്തിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍നൂറിഹിലാല്‍, സജീഷ് കുമാര്‍, വിമല്‍ കുമാര്‍ എന്നിവരും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
RECENT NEWS

വീട് താമസം തുടങ്ങി ദിവസം ഒന്ന് കഴിഞ്ഞിട്ടും, സുബൈര്‍ വാഴക്കാടിന്റെ വീട് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്
വാഴക്കാട്: താമസം തുടങ്ങി ദിവസം ഒന്നായിട്ടും വൈറലായി അര്‍ജന്റീന ആരാധകന് സുബൈര്‍ വാഴക്കാടിന്റെ വീട്. ഫുട്ബോള്‍ പ്രേമികളുടെ സാമൂഹ്യ മാധ്യമങ്ങളിലാകെ നാട്ടു ഭാഷയില്‍ ഫുട്ബോള്‍ വിശകലനം നടത്തി താരമായ സുബൈറിന്റെ വീടിന്റെ ചിത്രമാണ് ഉള്ളത്. വന്‍ [...]