രാഷ്ട്രപതി തെരഞ്ഞെടുപ്പിന് വോട്ട് വോട്ട് ചെയ്യാന്‍  അബ്ദുല്‍വഹാബ് എം.പി പാര്‍ലിമെന്റില്‍ പോയത്  ആശുപത്രിയില്‍നിന്ന് ഡോക്ടറുടെ നിര്‍ദ്ദേശം വകവെക്കാതെ

രാഷ്ട്രപതി തെരഞ്ഞെടുപ്പിന്  വോട്ട് വോട്ട് ചെയ്യാന്‍   അബ്ദുല്‍വഹാബ് എം.പി  പാര്‍ലിമെന്റില്‍ പോയത്   ആശുപത്രിയില്‍നിന്ന്  ഡോക്ടറുടെ നിര്‍ദ്ദേശം  വകവെക്കാതെ

മലപ്പുറം:  രാഷ്ട്രപതി തെരഞ്ഞെടുപ്പിന് വോട്ട് വോട്ട് ചെയ്യാന്‍ മുസ്ലിംലീഗ് നേതാവും രാജ്യസഭാ എം.പിയുമായ അബ്ദുല്‍വഹാബ് പാര്‍ലിമെന്റില്‍ പോയത് ആശുപത്രിയില്‍നിന്ന് ഡോക്ടറുടെ നിര്‍ദ്ദേശം

വകവെക്കാതെ. ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന്  കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന  വഹാബ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് വോട്ട് ചെയ്യാന്‍ പാര്‍ലിമെന്റില്‍ പോയത് അനാരോഗ്യം വകവെക്കാതെ ഡോക്ടറുടെ അകമ്പടിയോടെയാണ്.

 

ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് മൂന്നു ദിവസമായി കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് യാത്ര ചെയ്യരുതെന്ന ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദ്ദേശം വകവെക്കാതെ വഹാബ് ഡല്‍ഹിയിലേക്കു പോയത്.  നിര്‍ണായകമായ ഈ ദിവസം പാര്‍ലമെന്റില്‍ ഉണ്ടായിരിക്കണം എന്ന അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു ഡോക്ടറുടെ അകമ്പടിയോടെയാണ് ഡല്‍ഹിയിലേക്ക് തിരിച്ചത്. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്നാണ് ലീഗ് നേതാവും രാജ്യസഭാംഗവുമായ പി.വി.അബ്ദുല്‍ വഹാബിനെ കോഴിക്കോട് മൈത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. അള്‍സര്‍ അടക്കമുള്ള രോഗങ്ങളും ഇദ്ദേഹത്തെ അലട്ടുന്നുണ്ട്.

 

Sharing is caring!