മലപ്പുറം കുന്നുംപുറത്ത് 60 അടി താഴ്ചയുള്ള കിണറ്റില്‍വീണ 85കാരി മോട്ടോറിന്റെ പൈപ്പില്‍ പിടിച്ച് തൂങ്ങി രക്ഷപ്പെട്ടു..

മലപ്പുറം കുന്നുംപുറത്ത് 60 അടി താഴ്ചയുള്ള കിണറ്റില്‍വീണ 85കാരി മോട്ടോറിന്റെ പൈപ്പില്‍ പിടിച്ച് തൂങ്ങി രക്ഷപ്പെട്ടു..

മലപ്പുറം: അബദ്ധത്തില്‍ കിണറ്റില്‍ വീണ 85 കാരിയെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി. താനൂര്‍ മോര്യ കുന്നുംപുറത്ത് ആണ് അമ്പരപ്പിച്ച സംഭവം. പട്ടയത്ത് വീട്ടില്‍ കാളി (85) എന്ന വൃദ്ധയാണ് അയല്‍വാസി കിഴക്കേകര അബ്ദുല്‍ റസാഖ് എന്നയാളുടെ വീട്ടിലെ കിണറ്റില്‍ വീണത്.

ഉദ്ദേശം 60 അടി താഴ്ചയും 10 അടി വീതിയും ആള്‍ മറയുള്ളതും വെള്ളമുള്ളതുമായ കിണറിലാണ് വീണത്. കിണറില്‍ മോട്ടോറിന്റെ പൈപ്പില്‍ പിടിച്ചു തൂങ്ങി നിന്നതാണ് രക്ഷയായത്. ഇവരുടെ ഉച്ചത്തിലുള്ള വിളി കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. ആഴമേറിയ കിണര്‍ ആയതിനാല്‍ നാട്ടുകാര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഉടന്‍ തന്നെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഇവര്‍ എത്തി നാട്ടുകാരുടെ സഹാത്തോടെ റോപ്പിലൂടെ കിണറില്‍ ഇറങ്ങി. തുടര്‍ന്ന് സേനാം ഗങ്ങള്‍ ഇറക്കിനല്‍കിയ നെറ്റില്‍ ആളെ പുറത്തെടുത്തു.

കരക്കെത്തിച്ച ഇവരെ ഉടന്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. കാര്യമായ പരിക്കുകള്‍ ഇല്ലാതെ തന്നെ രക്ഷപെട്ട ആശ്വാസത്തിലാണ് കാളിയും വീട്ടുകാരും നാട്ടുകാരുമെല്ലാം.

Sharing is caring!