മലപ്പുറത്തെ പ്രായമായ സ്ത്രീകള്‍ക്ക് പെന്‍ഷന്‍ ശരിയാക്കിനല്‍കാമെന്ന് പറഞ്ഞ് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്ന പ്രതി പിടിയില്‍

മലപ്പുറത്തെ പ്രായമായ സ്ത്രീകള്‍ക്ക് പെന്‍ഷന്‍ ശരിയാക്കിനല്‍കാമെന്ന് പറഞ്ഞ് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്ന പ്രതി പിടിയില്‍

മലപ്പുറം: പ്രായമായ സ്ത്രീകള്‍ക്ക് പെന്‍ഷന്‍ ശരിയാക്കിനല്‍കാമെന്ന് പറഞ്ഞ് അണിഞ്ഞ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്ന പ്രതി പിടിയില്‍. സമാന കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതിക്കെതിരെ നിരവധി കേസുകള്‍. പ്രായമായ സ്ത്രീകളെ അങ്ങോട്ടുചെന്ന് സമീപിക്കുന്ന പ്രതി പെന്‍ഷനും മറ്റും ശരിയാക്കിത്തരാമെന്നും താന്‍ ഇത്തരത്തില്‍ നിരവധിപേര്‍ക്കു പെന്‍ഷന്‍ ശരിയാക്കി നല്‍കിയിട്ടുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി മുങ്ങി നടക്കുകയായിരുന്നു. പ്രതി തൃശ്ശൂര്‍ ചാവക്കാട് സ്വദേശിയായ പട്ടാട്ട് യൂസഫ്(42)നെ തിരൂര്‍ പോലീസാണ് പിടികൂടിയത്.

തിരൂര്‍ സ്വദേശിനിയെ പെന്‍ഷന്‍ വാഗ്ദാനം ചെയ്ത് മൂന്നര പവന്‍ സ്വര്‍ണാഭരണം കൈക്കലാക്കി മുങ്ങിയ കേസില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്. കഴിഞ്ഞയാഴ്ചയിലാണ് ഇയാള്‍ തിരൂരില്‍ വെച്ച് പെന്‍ഷന്‍ ശരിയാക്കിത്തരാമെന്നു പറഞ്ഞ് മധ്യവയസ്‌കയായ സ്ത്രീയെ സമീപിച്ച് പ്രീമിയം അടയ്ക്കാനുള്ള തുകയുടെ പേര് പറഞ്ഞ് സ്വര്‍ണാഭരണം കൈക്കലാക്കി മുങ്ങിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ ചാവക്കാടുള്ള വീട്ടില്‍ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. അന്വേഷണത്തില്‍ സ്വര്‍ണാഭരണങ്ങള്‍ കോഴിക്കോട് മിഠായി തെരുവിലെ ജ്വല്ലറിയില്‍ നിന്നും ഉരുക്കിയ നിലയില്‍ കണ്ടെടുത്തിട്ടുള്ളതാണ്.

തൃശ്ശൂര്‍ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ ഉള്ള പ്രതി കഴിഞ്ഞവര്‍ഷം സമാനമായ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണ്. നിലവില്‍ ഇത്തരത്തിലുള്ള പല കേസുകള്‍ കോഴിക്കോട് , മലപ്പുറം, പാലക്കാട് ജില്ലകളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണെന്നും അന്വേഷണത്തില്‍ ഇയാള്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞിട്ടുള്ളതാണെന്നും പോലീസ് പറഞ്ഞു. തിരൂര്‍ ഡി.വൈ.എസ്.പി ബെന്നി, സി.ഐ ജിജോ എം.ജെ, എസ്.ഐ ജലീല്‍ കറുത്തേടത്ത്
എ.എസ്.ഐ പ്രതീഷ് കുമാര്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിജിത്ത് കെ.കെ, രാജേഷ് കെ.ആര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉണ്ണിക്കുട്ടന്‍ വേട്ടാത്ത് , അരുണ്‍ .സി എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂര്‍ മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലപ്പുറം ജില്ലയിലെ വളാഞ്ചേരി, കോഴിക്കോട് ജില്ലയിലെ നല്ലളം പോലീസ് സ്റ്റേഷനുകളില്‍ സ്ത്രീകളുടെ പരാതിയില്‍ കേസടുത്തു പ്രതിയെ അന്വേഷിച്ച് വരികയാണ് തിരൂര് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്….
മറ്റു പല സ്ഥലങ്ങളിലും ഇയാള്‍ സമാന രീതിയില്‍ സ്ത്രീകളെ കബളിപ്പിച്ചിട്ടുണ്ട്.

Sharing is caring!