മലപ്പുറം കരുളായിയില്‍ അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികന് 18 ലക്ഷം രൂപ

മഞ്ചേരി : അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികന് 18,08,800 രൂപ നഷ്ടപരിഹാരം നല്കാന് മഞ്ചേരി മോട്ടോര്‍ ആക്സിഡണ്ട് ക്ലൈം ട്രിബ്യൂണല്‍ കോടതി ജഡ്ജി പി എസ് ബിനു വിധിച്ചു. അമരമ്പലം പൊറ്റക്കാട് രാജഗോപാലിന്റെ മകന് സിബി (36)നാണ് പരിക്കേറ്റത്. പൂക്കോട്ടുംപാടം കരുളായി റോഡില്‍ ഉപ്പുവള്ളിയില്‍ വെച്ച് 2017 ആഗസ്റ്റ് 15നായിരുന്നു അപകടം. സിബി ഓടിച്ച ബൈക്കില്‍ എതിരെ വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. കോടതി ചെലവും ഒമ്പതു ശതമാനം പലിശയുമടക്കമുള്ള തുക യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനി നിലമ്പൂര്‍ ശാഖയാണ് നല്‍കേണ്ടത്.
RECENT NEWS

മലപ്പുറം നഗരസഭയിൽ ഡ്രോൺ സർവേ പദ്ധതി ഉദ്ഘാടനം ചെയ്തു
മലപ്പുറം: മലപ്പുറം നഗരസഭയിൽ അമൃത് പദ്ധതിയുടെ ഭാഗമായി ജി.ഐ.എസ് അധിഷ്ടിത മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി മലപ്പുറം നഗരസഭ പ്രദേശത്തിന്റെയും ചുറ്റുമുള്ള പഞ്ചായത്ത് പ്രദേശങ്ങളുടെയും നിലവിലുള്ള ഭൂവിനിയോഗ പഠനത്തിനുള്ള ഡ്രോൺ സർവ്വേ ആരംഭിച്ചു. ഓരോ [...]