കുഞ്ഞാലിക്കുട്ടി ഇടതുപക്ഷത്താണോ യുഡിഎഫിലാണോ ? ഹംസ തുടങ്ങിവെച്ച വിവാദം കനക്കുന്നു

കുഞ്ഞാലിക്കുട്ടി ഇടതുപക്ഷത്താണോ യുഡിഎഫിലാണോ ?. ലീഗ് പ്രവര്‍ത്തകസമിതിയില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കെ.എസ് ഹംസ തുടങ്ങിവെച്ച പരാമര്‍ശം ലീഗില്വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെക്കുന്നു. താങ്കള്‍ ഇടതുപക്ഷത്താണോ യുഡിഎഫിലാണോ എന്ന കാര്യത്തില്‍ ജനത്തിന് സംശയമുണ്ട് എന്ന കെ എസ് ഹംസയുടെ പരാമര്‍ശമാണ് തര്‍ക്കവിഷയമായത്.. ചന്ദ്രിക ഫണ്ടില്‍ സുതാര്യത വേണമെന്നും സമുദായത്തിന്റെ പണം ധൂര്‍ത്തടിക്കരുതെന്നും പി കെ ബഷീര്‍ എംഎല്‍എ കുറ്റപ്പെടുത്തി. കെ എം ഷാജിയും വിമര്‍ശനമുയര്‍ത്തി.ഇതോടെ താന്‍ രാജി എഴുതി നല്‍കാമെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.പതിവില്ലാത്ത വിധം രൂക്ഷമായ വിമര്‍ശനമാണ് കൊച്ചിയില്‍ നടന്ന യോഗത്തില്‍ ഉയര്‍ന്നത്..കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്ന നേതാക്കള്‍ വിമര്‍ശത്തിനെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ കെഎസ് ഹംസയ്ക്ക് പ്രസംഗം അവസാനിപ്പിക്കേണ്ടി വന്നു.
കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്നത്നൂറ്റാണ്ടിലെ
വലിയ തമാശ: പി.എം.എ സലാം
മലപ്പുറം: ലീഗ് പ്രവര്‍ത്തകസമിതിയില്‍ പി.കെ .കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം രംഗത്ത്. ലീഗ് ജനാധിത്യ പാര്‍ട്ടിയാണ് .ചര്‍ച്ചകളെ അടിച്ചമര്‍ത്താറില്ല .അഭിപ്രായപ്രകടങ്ങള്‍ പ്രവര്‍ത്തകസമിതി യോഗത്തിലുണ്ടായി.എന്നാല്‍ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ഉണ്ടായില്ല.കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്നത് നൂറ്റാണ്ടിലെ വലിയ തമാശയായാണ് തോന്നുന്നത്.ചന്ദ്രികയിലെ കടങ്ങള്‍ പെരുകുന്നത് നിയന്ത്രിക്കണമെന്നത് സ്വാഭാവിക അഭിപ്രായം .അത് യോഗത്തിലുണ്ടായി.ലീഗിന്റെ സൗഹാര്‍ദ സംഗമം സര്‍ക്കാരിനെതിരെയുള്ളതായിരുന്നില്ല .പരമാവധി സൗഹൃദം ഉണ്ടാക്കാനായിരുന്നു അത് ലക്ഷ്യമിട്ടതെന്നും ലീഗ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
RECENT NEWS

സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞിരുന്ന പെൺകുട്ടി മാല വാങ്ങി നൽകി മന്ത്രി; ഫേസ്ബുക്കിൽ അനുഭവം പങ്കിട്ട് പിതാവ്
തിരുവനന്തപുരം: സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞുതളർന്ന തന്റെ മകൾക്ക് മന്ത്രി അബ്ദുറഹ്മാൻ പുതിയ സ്വർണമാല വാങ്ങി നൽകിയെന്ന പിതാവിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. വിമൽ കുമാർ പിരപ്പൻകോട് എന്ന വ്യക്തിയാണ് ഫേസ്ബുക്കിൽ തന്റെ അനുഭവം വിവരിച്ചത്. [...]