ടൈലര്‍ ഷോപ്പിലേക്ക് പോകുന്നതിനിടെ യുവതിയെ ബലമായിപിടിച്ച് തൊട്ടടുത്ത വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു

ടൈലര്‍ ഷോപ്പിലേക്ക് പോകുന്നതിനിടെ യുവതിയെ ബലമായിപിടിച്ച് തൊട്ടടുത്ത വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു

പൊന്നാനി: യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഒരാളെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി നൈതല്ലൂര്‍ സ്വദേശി ആലങ്കോട് ഹൗസില്‍ ചന്ദ്രശേഖരനാ(48)ണ് അറസ്റ്റിലായത്.
വീട്ടില്‍ നിന്നും, ടൈലര്‍ ഷോപ്പിലേക്ക് പോകുന്നതിനിടെ വഴിയരികില്‍ കാത്തുനിന്ന പ്രതി യുവതിയെ ബലമായി പിടിച്ച് തൊട്ടടുത്ത വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.തുടര്‍ന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ ചന്ദ്രശേഖരനെ പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു

 

 

Sharing is caring!