കനത്ത മഴയില്‍ ചങ്ങരംകുളത്ത് വീടുകളുടെ മുകളിലേക്ക് മരം വീണു: ഉറങ്ങി കിടന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

കനത്ത മഴയില്‍ ചങ്ങരംകുളത്ത് വീടുകളുടെ മുകളിലേക്ക് മരം വീണു: ഉറങ്ങി കിടന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

എടപ്പാള്‍: കനത്ത മഴയില്‍ ചങ്ങരംകുളത്ത് വീടുകളുടെ മുകളിലേക്ക് മരം വീണ് ഉറങ്ങി കിടന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.രണ്ട് വീടുകള്‍ തകര്‍ന്നു കുടുംബ നാഥന് പരിക്കേറ്റു.വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.ആലംകോട് ചെറിയത്ത് പടിഞ്ഞാറേതില്‍ സുധീഷിന്റെ ഓടിട്ട വീട് പൂര്‍ണ്ണമായും,സമീപത്ത് സുധീഷിന്റെ സഹോദരന്‍ മണികണ്ഠന്റെ വാര്‍പ്പ് വീട് ഭാഗികമായും തകര്‍ന്നു.സുധീഷും കുടുംബവും വീട്ടില്‍ ഉറങ്ങി കിടന്ന സമയത്താണ് കൂറ്റന്‍ വാഗമരവും വാഗമരത്തോട് ചേര്‍ന്ന് നിന്ന,തെങ്ങ് മാവ് അടക്കമുള്ള മറ്റു നാല് മരങ്ങള്‍ അടക്കം വീടിന് മുകളിലേക്ക് പതിച്ചത്.സുധീഷിന്റെ വീടിന്റെ മേല്‍കൂര പൂര്‍ണ്ണമായും തകര്‍ന്നു.ഓടും മറ്റു വീട് അവശിഷ്ടങ്ങളും വീണ് സുധീഷിന് നിസാര പരിക്കേറ്റെങ്കിലും ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബം തലനാരിഴക്കാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന പടുകൂറ്റന്‍ മരമാണ് കനത്ത മഴയില്‍ കട പുഴകിയത്.

 

Sharing is caring!