15കാരിയെ പീഡിപ്പിച്ച 73കാരന്‍ താനൂരില്‍ പിടിയില്‍

15കാരിയെ പീഡിപ്പിച്ച 73കാരന്‍ താനൂരില്‍ പിടിയില്‍

താനൂര്‍: 15കാരിയെ പീഡിപ്പിച്ച കേസില്‍ കാരാട് സ്വദേശി അബ്ദുള്ളക്കോയ തങ്ങള്‍(73) അറസ്റ്റില്‍. 2021ലായിരുന്നു സംഭവം. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ കുട്ടിയെ കൗണ്‍സലിംഗിന് വിധേയയാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് താനൂര്‍ പൊലീസില്‍ പരാതി നല്‍കി. 2013ലും പ്രതിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് വിചാരണാഘട്ടത്തിലാണ്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ സൈക്കോ വിഭാഗം കുട്ടിയെ പരിശോധനയ്ക്ക് വിധേയമായപ്പോള്‍ ആണ് ഒരു വര്‍ഷം മുമ്പ് നടന്ന സംഭവത്തിന്റെ ഭാഗമായി കുട്ടിക്ക് ഉണ്ടായ അനുഭവം പുറത്തറിയുന്നത്. താനൂര്‍ പോലീസില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത് എന്ന് പോലീസ് അറിയിച്ചു.

 

Sharing is caring!