പൊന്നാനിയിൽ തെരുവ് നായ്ക്കളുടെ അക്രമത്തിൽ ഒന്നര വയസുകാരന് ഗുരുതര പരിക്ക് 

പൊന്നാനിയിൽ തെരുവ് നായ്ക്കളുടെ അക്രമത്തിൽ ഒന്നര വയസുകാരന് ഗുരുതര പരിക്ക് 

പൊന്നാനി: കൂട്ടമായി എത്തിയ തെരുവുനായ്ക്കളുടെ അക്രമത്തിൽ ഒന്നര വയസുള്ള കുട്ടിക്ക് ഗുരുതര പരിക്ക്. പൊന്നാനി തൃക്കാവ് സ്വദേശി ഷബീറിൻ്റെ ഒന്നര വയസുകാരനാണ് പരിക്കേറ്റത്.വ്യാഴാഴ്ച വൈകീട്ട് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ അഞ്ചോളം വരുന്ന തെരുവുനായ്ക്കൾ കടിച്ച് വലിച്ചിഴക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാർ എത്തിയാണ് അക്രമത്തിൽ നിന്നും രക്ഷപ്പെടുത്തിയത്.ശരീരമാസകലം കടിച്ച് പരിക്കേൽപ്പിച്ച കുട്ടിക്ക് 22 ആഴത്തിലുള്ള മുറിവുമേറ്റു. കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ആഴ്ച തൃക്കാവ് തീച്ചക്ക് മില്ലിന് സമീപത്തും തെരുവുനായ് ആക്രമത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിരുന്നു. തെരുവ് നായ്ക്കൾ വിഹരിക്കുമ്പോഴും, തെരുവ് നായ് ശല്യത്തിന് പരിഹാരം കാണാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്

Sharing is caring!