മലപ്പുറം നെടുവയില്‍ കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

മലപ്പുറം നെടുവയില്‍ കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

 

പരപ്പനങ്ങാടി: നെടുവ പഴയ തെരുവിന് സമീപത്തെ ചാരാംകുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു അരിയല്ലൂര്‍ എം വി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥി ഷാദില്‍ കെ പി ( 15)യാണ് മരിച്ചത് വൈകിട്ട് സ്‌കൂള്‍ വിട്ടതിന് ശേഷം കൂട്ടുകാരോടൊപ്പം കുളിക്കാന്‍ വേണ്ടിയാണ് കുളത്തില്‍ എത്തിയത് കുളപ്പടവില്‍ നിന്നും പിന്നോക്കം കുളത്തിലേക്ക് മറിഞ്ഞ ഷാദിലിനെ കുറേ നേരത്തേക്ക് കാണാതാവുകയായിരുന്നുവെന്ന് കൂട്ടുകാര്‍ പറയുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത് പ്രഥമ ശുശ്രൂഷ നല്‍കി തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെട്ടിപ്പടി എ ജി എല്‍ നഴ്‌സറിക്ക് സമീപത്തെ കൊട്ടില്‍ക്കണ്ണന്റെ പുരക്കല്‍ ജാഫര്‍ – ഷബ്‌ന ദമ്പതികളുടെ മകനാണ് ഷാദില്‍
അേേമരവാലിെേ മൃലമ

Sharing is caring!