പൃഥിരാജിന്റെ കടുവ സിനിമയിലെ ഹിറ്റ്പാട്ട് പാടി അഭിനയിച്ചത് മലപ്പുറത്തെ ഈ സംഘം

മലപ്പുറം: പൃഥിരാജിന്റെ കടുവ എന്ന സിനിമയിലെ ‘പാലാ പള്ളി തിരുപ്പള്ളി’ എന്നു തുടങ്ങുന്ന പാട്ടാണ് നവമാധ്യമങ്ങളിലെ ഇപ്പോഴത്തെ ഹിറ്റ്. അതുല്‍ മലപ്പുറം റുകരയുടെ നേതൃത്വത്തിലുള്ള മഞ്ചേരി നറുകരയിലെ സോള്‍ ഓഫ് ഫോക്ക് സംഘമാണ് കേട്ടാല്‍ ആരും തുള്ളിപ്പോകുന്ന പാട്ട് പാടി അഭിനയിച്ചത്. താളാത്മകമായ ആലാപനവും സംഗീതവുമാണ് പാട്ടിനെ ജനകീയമാക്കിയത്. സന്തോഷ് വര്‍മയും ശ്രീഹരി തറയിലും ചേര്‍ന്നാണ് വരികള്‍ എഴുതിയത്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. സിനിമയുടെ ഗതിനിര്‍ണയിക്കുന്ന പാട്ടാണിത്. സ്റ്റാറ്റസിലും റീല്‍സിലുമെല്ലാം പാട്ട് നിറഞ്ഞതോടെ നിരവധിപേരാണ് സംഘത്തെ തേടി മഞ്ചേരിയിലെത്തുന്നത്. പ്രജിന്‍ തിരുവാലി, നിലീഷ്, സുഭാഷ് നറുകര, പി കെ അഭിനവ്, ജിബിന്‍ രാജ്, സി ബിനൂപ്, ശ്രീഹരി മങ്ങാട്ട്, എം നീരജ്, ഷിജിന്‍ കാളികാവ്, സഞ്ജയ്, ടി കെ നിരഞ്ജന്‍, സായൂജ് എസ് ബാബു എന്നിവരാണ് ശബ്ദവും താളവുമായത്. മമ്മൂട്ടി നായകനായ പുഴുവിലാണ് അതുല്‍ ആദ്യം പാടിയത്. കൊമ്പെടുത്തൊരു വമ്പ് കാണിച്ച് രാജനവിടം… ടൈറ്റില്‍ സോങ്ങും ഹിറ്റായിരുന്നു.
RECENT NEWS

വീട് താമസം തുടങ്ങി ദിവസം ഒന്ന് കഴിഞ്ഞിട്ടും, സുബൈര്‍ വാഴക്കാടിന്റെ വീട് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്
വാഴക്കാട്: താമസം തുടങ്ങി ദിവസം ഒന്നായിട്ടും വൈറലായി അര്‍ജന്റീന ആരാധകന് സുബൈര്‍ വാഴക്കാടിന്റെ വീട്. ഫുട്ബോള്‍ പ്രേമികളുടെ സാമൂഹ്യ മാധ്യമങ്ങളിലാകെ നാട്ടു ഭാഷയില്‍ ഫുട്ബോള്‍ വിശകലനം നടത്തി താരമായ സുബൈറിന്റെ വീടിന്റെ ചിത്രമാണ് ഉള്ളത്. വന്‍ [...]