നിലമ്പൂരില്‍ 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

നിലമ്പൂരില്‍ 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

നിലമ്പൂര്‍: നിലമ്പൂര്‍ നഗരത്തെ രണ്ട് ദിവസം ഭീതിയിലാക്കി 18 പേരെയും നിരവധി മൃഗങ്ങളെയും കടിച്ച തെരുവു നായക്ക് പേവിഷ ബാധ (റാബീസ് ) എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.തൃശൂര്‍ മണ്ണുത്തിയിലെ കോളേജ് ഓഫ് വെറ്റിനറി ആന്റ് ആനിമല്‍ സയന്‍സില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് നിലമ്പൂര്‍ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ചു വയസുകാരനടക്കം 18 പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റത്. തെരുവു നായ്ക്കള്‍ക്കും വളര്‍ത്ത് മൃഗങ്ങള്‍ക്കും വരെ കടിയേറ്റിയിരുന്നു. നിലമ്പൂരില്‍ ഭീതി വിതച്ച തെരുവുനായയയെ ചൊവ്വാഴ്ച രാവിലെ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് മാനസിക വൈകല്യമുള്ളയാളെ കടിക്കുന്നതിനിടെ ഇ.ആര്‍.എഫ് സംഘമാണ് സാഹസികമായി നായയെ പിടികൂടിയത്. ഇരുമ്പുകൂട്ടിലടച്ച് നിലമ്പൂര്‍ മൃഗാശുപത്രിക്ക് കൈമാറുകയായിരുന്നു. ഇവിടെ നിരീക്ഷണത്തിലിരിക്കെയാണ് നായ ചത്തത്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി മണ്ണിത്തി വെറ്റിനറി കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു.
തെരുവുനായയുടെ കടിയേറ്റ മുഴുവന്‍ പേര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കിയിട്ടുണ്ട്. കടിയേറ്റ തെരുവു നായ്ക്കളും വളര്‍ത്തു മൃഗങ്ങളും ഭീതിയാവുകയാണ്. വളര്‍ത്തുമൃഗങ്ങളെ നിരീക്ഷിക്കാന്‍ മംഗസംരക്ഷണ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

 

Sharing is caring!