മലപ്പുറത്തെ 14കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത് താമസ സ്ഥലത്ത് വെച്ച്

മഞ്ചേരി : പതിനാലുകാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികപീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ കാളികാവ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ചോക്കാട് പനിക്കോട്ടുമുണ്ട അനില്‍ എന്ന ഹനീഫയെയാണ് ജഡ്ജി കെ ജെ ആര്‍ബി റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യല്‍ സബ്ജയിലിലേക്കയച്ചത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ബാലികയെ പ്രതി തന്റെ താമസ സ്ഥലത്തു വെച്ച് ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. 2022 ജനുവരി ഏഴിന് ഉച്ചക്ക് ഒന്നര മണിക്കാണ് കേസിന്നാസ്പദമായ സംഭവം. പെണ്‍കുട്ടി ഇക്കഴിഞ്ഞ ആറിനാണ് സ്‌കൂള്‍ ടീച്ചറോട് വിവരം പറയുന്നത്. തുടര്‍ന്ന് കുട്ടിയുടെ ആവശ്യ പ്രകാരം പൊലീസ് കുട്ടിയെ മഞ്ചേരി വുമണ്‍ ആന്റ് ചില്‍ഡ്രന്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു. ഡി വൈ എസ് പി സാജു കെ ഏബ്രഹാമാണ് കേസന്വേഷിക്കുന്നത്.
RECENT NEWS

വീട് താമസം തുടങ്ങി ദിവസം ഒന്ന് കഴിഞ്ഞിട്ടും, സുബൈര്‍ വാഴക്കാടിന്റെ വീട് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്
വാഴക്കാട്: താമസം തുടങ്ങി ദിവസം ഒന്നായിട്ടും വൈറലായി അര്‍ജന്റീന ആരാധകന് സുബൈര്‍ വാഴക്കാടിന്റെ വീട്. ഫുട്ബോള്‍ പ്രേമികളുടെ സാമൂഹ്യ മാധ്യമങ്ങളിലാകെ നാട്ടു ഭാഷയില്‍ ഫുട്ബോള്‍ വിശകലനം നടത്തി താരമായ സുബൈറിന്റെ വീടിന്റെ ചിത്രമാണ് ഉള്ളത്. വന്‍ [...]