കടലിന്റെ കലിയടങ്ങുന്നില്ല. പൊന്നാനിയില്‍ നൂറിലേറെ വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍

കടലിന്റെ കലിയടങ്ങുന്നില്ല. പൊന്നാനിയില്‍ നൂറിലേറെ വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍

പൊന്നാനി:കടല്‍ കലിയടങ്ങുന്നില്ല. പൊന്നാനിയില്‍ നൂറിലേറെ വീടുകള്‍ തകര്‍ച്ച ഭീഷണിയില്‍. കടലാക്രമണം ശക്തമായതിനെത്തുടര്‍ന്ന് പൊന്നാനിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പൊന്നാനി എം.ഇ.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് ക്യാമ്പ് തുറന്നത്.നൂറിലേറെ വീടുകളും റോഡുകളും വെള്ളത്തില്‍.എന്നാല്‍ ദുരിതബാധിതര്‍ കുടുംബ വീടുകളിലേക്കാണ് പോകുന്നത്. പൊന്നാനി അഴീക്കല്‍ മുതല്‍ പുതുപൊന്നാനി വരെയുള്ള നഗരസഭ പരിധിയിലും, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തിലെ തീരദേശ മേഖലയിലുമാണ് കടലാക്രമണം രൂക്ഷമായത്.പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, മുക്കാടി, അലിയാര്‍ പളളി, എം.ഇ.എസിന് പിറകുവശം, മുറിഞ്ഞഴി,പൊലീസ് സ്റ്റേഷന്റെ പിറകുവശം, മുല്ലറോഡ്, പുതുപൊന്നാനി, വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി, പാലപ്പെട്ടി അജ്മീര്‍ നഗര്‍ എന്നിവിടങ്ങളില്‍ കടല്‍ ആഞ്ഞടിക്കുകയാണ്.അതിശക്തമായ തിരമാലകളില്‍ കടല്‍വെള്ളം വീടുകളിലേക്ക് കയറി.മുറിഞ്ഞഴി, മരക്കടവ്, ലൈറ്റ് ഹൗസ് മേഖലയിലാണ് കടലാക്രമണം ഭീതി വിതയ്ക്കുന്നത്. കൂടാതെ തണ്ണിത്തുറയിലും കടലാക്രമണം ശക്തമാണ്. വേലിയേറ്റ സമയമായ രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള സമയങ്ങളിലാണ് കടല്‍ തിരമാലകള്‍ ആഞ്ഞടിക്കുന്നത്. ഈ ഭാഗത്തെ നൂറുകണക്കിന് തെങ്ങുകളും ഏത് നിമിഷവും, നിലം പൊത്തുമെന്ന സ്ഥിതിയിലാണ്. തീരദേശത്തെ വീടുകള്‍ക്ക് ചുറ്റും വെള്ളം കെട്ടി നില്‍ക്കുകയാണ്.കൂടാതെ തീരദേശ റോഡുകളെല്ലാം വെള്ളത്തിനടയിലാണ്. കടല്‍ഭിത്തികള്‍ പൂര്‍ണ്ണമായും, ഇല്ലാത്ത ഭാഗങ്ങളിലാണ് തിരമാലകള്‍ നേരിട്ട് വീടുകളിലേക്കെത്തുന്നത്.നേരത്തെയുള്ള കടലാക്രമണങ്ങളില്‍ നിന്നും വ്യത്യസ്ഥമായി തിരമാലകള്‍ മീറ്ററുകളോളം ഉയര്‍ന്നാണ് കരയിലെത്തുന്നത്. ഇതിനാല്‍ കടല്‍ഭിത്തിയുള്ള ഇടങ്ങളിലും വെള്ളം ഇരച്ചെത്തുന്നുണ്ട്

 

 

Sharing is caring!