മലപ്പുറം വളാഞ്ചേരിയില്‍ സുഹൃത്തിനെ 12മണിക്കൂര്‍ ബന്ധിയാക്കുകയും തോക്ക് കൊണ്ട് തലക്കടിച്ച് ക്രൂരമായി മര്‍ദിച്ചു
മലപ്പുറം: സുഹൃത്തിനെ 12 മണിക്കൂര്‍ ബന്ധിയാക്കുകയും തോക്കുകൊണ്ട് തലക്കടിച്ച് ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി കോഴിക്കോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നോക്കി നടത്തിപ്പുകാരനായ ആലപ്പുഴ സ്വദേശി ശ്രീലാലിനെയാണ് സ്ഥാപനത്തിന്റെ ഉടമ കൂടിയായ സുഹൃത്തും മറ്റു കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളും കൂടി ക്രൂരമായി മര്‍ദ്ദിച്ചത്.ആലപ്പുഴ സ്വദേശികളായ വള്ളിക്കുന്നം കമ്പിളിശ്ശേരി വിഷ്ണുസജീവ് (33) , കടുവിനാല്‍ മലവിള വടക്കേതില്‍ എസ്. സഞ്ജു (31), അപ്പു (30) എന്നിവരെ വളാഞ്ചേരി സി.ഐ കെ.ജെ. ജിനേഷും സംഘവും അറസ്റ്റ് ചെയ്തത്. ജൂണ്‍ 25 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതികള്‍ സ്ഥാപനത്തില്‍ യുവാവിനെ 12 മണിക്കൂറോളം ബന്ധിയാക്കി ക്രൂരമായി തോക്ക്, മോപ്പ്, ഫ്ലാസ്ക്, കസേര എന്നിവ ഉപയോഗിച്ച് മര്‍ദിക്കുകയും, മുദ്ര പേപ്പറിലും, മറ്റ് പല രേഖകളിലും നിര്‍ബന്ധിച്ച് ഒപ്പിടിക്കുകയും ഗൂഗ്ള്‍ പേ വഴി പണം കൈമാറ്റം ചെയ്യിപ്പിക്കുകയും ചെയ്തതായും പോലീസ് പറഞ്ഞു. ശ്രീലാല്‍ ഈ സ്ഥാപനത്തില്‍ നിന്നും പിരിഞ്ഞ് തൊട്ടടുത്ത് തന്നെ ഇതേ രീതിയില്‍ മറ്റൊരു സ്ഥാപനം ആരംഭിക്കാന്‍ ശ്രമിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. പ്രതികള്‍ ശ്രീലാലിനെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിക്കുകയും വഴങ്ങാത്തതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന രീതിയില്‍ വീഡിയോ എടുപ്പിച്ച് ശ്രീലാലിന്റെ അകന്ന ബന്ധുവിനു പ്രതികള്‍ അയച്ചുകൊടുക്കുകയും , ഈ ബന്ധുവിനെ വളാഞ്ചേരിയിലേക്ക് വിളിച്ചുവരുത്തി അവരുടെ മക്കളെ ഉപദ്രവിക്കുമെന്ന് ഭീഷണി പെടുത്തി. നല്കുവാനുള്ള 5 ലക്ഷം രൂപ തിരിച്ചു നല്കി എന്ന് രേഖകള്‍ ഉണ്ടാക്കി.
RECENT NEWS
സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി
ന്യൂഡൽഹി: സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന് കോടതിയെ [...]