തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ സ്ത്രീകള്‍ക്ക് നേരെ മോശമായി പെരുമാറിയ 22കാരന് അറസ്റ്റില്‍

തിരൂര്‍ : തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ സ്ത്രീകള്‍ക്ക് നേരെ മോശമായി പെരുമാറിയ ഷാഹുല്‍ ഹമീദിന്റെ മകന് തലക്കടത്തൂരിലെ ഹംസകുട്ടിയെ (22) ഇന്നലെ വൈകുന്നേരം തിരുര്‍ ബസ് സ്റ്റോപ്പില്‍ വെച്ച് സ്ത്രീകള്‍ക്ക് നേരെ മോശമായി പെരുമാറിയതിന് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും പ്രതിയെ കോടതി റിമാന്റ് ചെയ്യുകയും ചെയ്തു.
അമ്പലപ്പടി – വലമ്പുറം – കൂറ്റമ്പാറ റോഡ്
പ്രവൃത്തി ഉദ്ഘാടനം എം. പി നിര്‍വഹിച്ചു
പ്രധാന് മന്ത്രി ഗ്രാമ സടക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതിയിലുള്‍പ്പെടുത്തി നവീകരിക്കുന്ന കരുളായി ഗ്രാമപഞ്ചായത്തിലെ അമ്പലപ്പടി – വലമ്പുറം – കൂറ്റമ്പാറ റോഡ് പ്രവൃത്തി ഉദ്ഘാടനം രാഹുല്‍ ഗാന്ധി എം.പി നിര്‍വഹിച്ചു. കരുളായ് പുള്ളിയില്‍ ഗവ.യു.പി സ്കൂളില്‍ നടന്ന പരിപാടിയില്‍ പി.വി അബ്ദുല്‍ വഹാബ് എം.പി അധ്യക്ഷനായി. പി.എം.ജി.എസ്.വൈ പദ്ധതി വിവിധ സംസ്ഥാനങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ നടപ്പിലാക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് രാഹുല്‍ ഗാന്ധി എം.പി പറഞ്ഞു. കെ.സി വേണുഗോപാല്‍ എം.പി മുഖ്യാതിഥിയായി.
നിലമ്പൂരിനെയും കാളികാവിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് 3.2 കിലോമീറ്റര്‍ നീളമുള്ള അമ്പലപ്പടി – വലമ്പുറം – കൂറ്റമ്പാറ റോഡ്. ആവശ്യമായ സ്ഥലങ്ങളില്‍ സംരക്ഷണഭിത്തി, അഴുക്കുചാല്‍ എന്നിവ ഉള്‍പ്പടെ 2.75 കോടി ചെലവിലാണ് നിര്‍മാണം. എട്ട് മീറ്റര്‍ വീതിയിലാണ് പാത നവീകരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ, കരുളായ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അഞ്ചേരിയന്‍, കരുളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. സുരേഷ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ ചെയര്മാന് എന്‍.എ കരീം, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പി.എം.ജി.എസ്.വൈ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി. മണികണ്ഠ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
RECENT NEWS

ദോഹ മൻസൂറയിൽ കെട്ടിടം തകർന്നുണ്ടായി മരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം മൂന്നായി
പൊന്നാനി പോലീസ് സ്റ്റേഷന് അരികെ സലഫി മസ്ജിദിന് സമീപം തച്ചാറിന്റെ വീട്ടിൽ അബു ടി മാമ്മദൂട്ടി (45), മാറഞ്ചേരി പരിചകം സ്വദേശി മണ്ണറയിൽ കുഞ്ഞിമോൻ മകൻ നൗഷാദ് എന്നിവരാണ് മരിച്ചത്.