മലപ്പുറം ജില്ലയില്‍ വാഹനാപകടം: രക്ഷാ പ്രവര്‍ത്തനത്തിന് നേരിട്ടിറങ്ങി രാഹുല്‍ ഗാന്ധി

മലപ്പുറം: വയനാട്ടിലെ എംപി ഓഫീസില്‍ നടന്ന ആക്രമണത്തിന് പിന്നാലെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധിക്ക് സംസ്ഥാന നേതൃത്വം ഒരുക്കിയത് വന്‍ സ്വീകരണം. വഴിയരികില്‍ കാത്തു നിന്ന സ്ത്രീകളോട് കുശലും പറഞ്ഞും പൂക്കള്‍ സ്വീകരിച്ചുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ യാത്ര.

എനിക്കൊരു സെല്‍ഫിയും അവള്‍ക്കൊരു ചോക്ലേറ്റും

യാത്രയ്ക്കിടെ കണ്ട ‘കുട്ടി ഫ്രണ്ടിനെ’ പറ്റിയുള്ള രാഹുലിന്റെ കുറിപ്പ് ഇതിനിടെ വൈറലായി. വണ്ടൂരിലേക്കുള്ള യാത്രക്കിടെയാണ് രാഹുലിനെ കാണാനായി ഒരു കുരുന്ന് വഴിയരികില്‍ കാത്ത് നിന്നത്. കുട്ടിയെ കണ്ട രാഹുല്‍ വാഹനം നിര്‍ത്തി. കാറിനടുത്തേക്ക് എത്തിയ പെണ്‍കുട്ടിയെ ഡോര്‍തുറന്ന് തന്റെ അടുത്തേക്ക് പിടിച്ചിരുത്തി. രാഹുല്‍ ഗാന്ധി ഒരു ചോക്ലേറ്റ് സമ്മാനമായി നല്‍കി. ഒരു സെല്‍ഫിയുമെടുത്ത് കുരുന്നിന്റെ നെറ്റിയില്‍ ഉമ്മയും സമ്മാനിച്ചു.

അപകടത്തില്‍പെട്ട് റോഡില്‍ വീണുകിടന്നയാള്‍ക്ക് രക്ഷകന്‍;

വണ്ടൂരിലെ പൊതുപരിപാടി കഴിഞ്ഞ് ഗസ്റ്റ് ഹൗസിലേക്ക് പോകും വഴി വടപുറത്ത് ടൂവീലര്‍ അപകടത്തില്‍പെട്ട് റോഡില്‍ വീണുകിടന്നയാളെ കണ്ട് രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങി രാഹുല്‍. വാഹനവ്യൂഹത്തിലെ ആംബുലന്‍സ് അദ്ദേഹം തന്നെ വിളിച്ചു വരുത്തി പരിക്കേറ്റയാളെ ആശുപത്രിയിലേക്കയച്ചു. വടപുറം സ്വദേശി അബൂബക്കര്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്.

അതേസമയം, തന്നെ ചോദ്യം ചെയ്ത ഇഡി സ്വര്‍ണക്കടത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തതെന്തെന്നും ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ ധാരണയുണ്ടെന്നാണ് ഇതിലൂടെ തെളിയുന്നതെന്നും പരിസ്ഥിതിലോല മേഖല പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുന്നത് അവസാനിപ്പിക്കണമെന്നും വണ്ടൂരില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍.

 

Sharing is caring!