മലപ്പുറം വളാഞ്ചേരിയില്‍ ബസ്സ് കയറുന്നതിനിടെ യാത്രക്കാരിയുടെ കുഞ്ഞിന്റെ പാദസരം മോഷ്ടിച്ചത് ഏഴു മാസം ഗര്‍ഭിണിയായ നാടോടി സ്ത്രീ

മലപ്പുറം: വളാഞ്ചേരി ബസ്റ്റാന്റില്‍ നിന്നും ബസ്സ് കയറാന്‍ ശ്രമിക്കുന്നതിനിടെ യാത്രക്കാരിയുടെ പാദസരം മോഷ്ടിച്ച പാദസരം മോഷ്ടിച്ച ഏഴു മാസം ഗര്‍ഭിണിയായ നാടോടി സ്ത്രീ പിടിയില്‍. വളാഞ്ചേരി ബസ്റ്റാന്റില്‍വെച്ച് കൊട്ടാരം സ്വദേശിനിയുടെ കൂടെ ഉണ്ടായിരുന്ന കുഞ്ഞിന്റെ കാലിലെ സ്വര്‍ണ്ണ പാദസരം മോഷ്ട്ടിച്ച നാടോടി യുവതിയെ പൊലീസ് പിടികൂടി.ചെന്നൈ സ്വദേശിനിയായ തൃഷ എന്ന സന്ധ്യ (22) യെയാണ് പൊലീസ് പിടികൂടിയത്.
തിരൂര്‍ ഭാഗത്തേക്കുള്ള ബസ്സില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് മോഷണം നടന്നത്.മോഷ്ടിച്ച പാദസരവുമായി ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇത് ശ്രദ്ധയില്‍ പെട്ട രണ്ട് അംഗനവാടി അധ്യാപികമാര്‍ ഇവരെ പിന്തുടര്ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
അംഗന്‍വാടി അധ്യാപികമാരുടെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ഇവരെ പിടികൂടാന്‍ ആയത്.പ്രതി ഏഴുമാസം ഗര്‍ഭിണിയുമാണ്. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോഎന്നും ഇവര്‍ കൂടുതല്‍ മോഷണകേസുകള്‍ നടത്തിയിട്ടുണ്ടോ എന്നും അന്വേഷിച്ചു വരികയാണെന്ന് വളാഞ്ചേരി പൊലീസ് അറിയിച്ചു.
RECENT NEWS

മലപ്പുറം നഗര പ്രദേശത്ത് മാസങ്ങളായി കക്കൂസ് മാലിന്യം നിക്ഷേപിക്കുന്ന മൂന്നംഗ സംഘം പിടിയിൽ
മലപ്പുറം: ജില്ലയുടെ ആസ്ഥാന നഗരിയിലെ പ്രധാന റോഡുകളിൽ ഒന്നായ മുണ്ടുപറമ്പ് – കാവുങ്ങൽ ബൈപ്പാസിൽ കക്കൂസ് മാലിന്യം/രാസ മാലിന്യം നിക്ഷപിക്കുന്ന മൂവർ സംഘം പോലീസ് പിടിയിൽ. രാത്രി സമയങ്ങളിൽ നിരവധി ചരക്ക് വാഹനങ്ങളും മറ്റും കടന്നുപോകുന്നതും [...]