മലപ്പുറം മാറഞ്ചേരിയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ മുങ്ങി മരിച്ചു

മലപ്പുറം മാറഞ്ചേരിയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ മുങ്ങി മരിച്ചു

മലപ്പുറം: മലപ്പുറം മാറഞ്ചേരി കാഞ്ഞിരമുക്ക് ആളം കായലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പൊന്നാനി ചെറുവായ്ക്കര മാമ്പറ്റപാടം സ്വദേശി മുല്ലക്കോയമാനകം ഉമ്മറിന്റെ മകന്‍ ഫാസില്‍ (15) ആണ് മുങ്ങി മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കളായ ഏഴു പേര്‍ ആളം കായലില്‍ കുളിച്ചു കൊണ്ടിരിക്കെ കായലിലെ ചുഴില്‍പ്പെട്ട ഫാസിലിനെ കാണാതാവുകയായിരുന്നു. സുഹൃത്ത് കായലില്‍ മുങ്ങുന്നത് കണ്ട് കൂട്ടുകാര്‍ ബഹളം വെച്ചു.കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെടുത്തു. മൃതദേഹം താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. പൊന്നാനി തൃക്കാവ് ഗവ.ഹൈസ്‌കൂളില്‍ നിന്നും ഈ വര്‍ഷം എസ്.എസ്.എല്‍.സി വിജയിച്ച വിദ്യാര്‍ത്ഥിയാണ് ഫാസില്‍. ഫാത്തിമയാണ് ഫാസിലിന്റെ മാതാവ്.സഹോദരങ്ങള്‍: ഫഹദ്,ബാസില്‍ ,ഫവാസ് . ഖബറടക്കം ഇന്ന് (ശനി) കാലത്ത് 10 മണിക്ക്ച മ്രവട്ടം ജങ്ഷന്‍ വേദാം പള്ളി ഖബര്‍സ്ഥാനില്‍

 

Sharing is caring!