ബലിപെരുന്നാളാഘോഷിക്കാന്‍ കിടിലന്‍ വിനോദ സഞ്ചാര പാക്കേജുമായി മലപ്പുറം കെഎസ്ആര്‍ടിസി

ബലിപെരുന്നാളാഘോഷിക്കാന്‍ കിടിലന്‍ വിനോദ സഞ്ചാര പാക്കേജുമായി മലപ്പുറം കെഎസ്ആര്‍ടിസി

മലപ്പുറം: ബലിപെരുന്നാളാഘോഷിക്കാന്‍ കിടിലനൊരു വിനോദ സഞ്ചാര പാക്കേജുമായി മലപ്പുറം കെഎസ്ആര്‍ടിസി. വാഗമണ്ണില്‍ താമസം , കുമരകത്ത് വഞ്ചിവീട്ടില്‍ കറക്കം, ക്യാംപ് ഫയര്‍ എന്നിവയടക്കം.
സൂപ്പര്‍ ഫാസ്റ്റ് ബസിലാണ് യാത്ര. 12ന് രാവിലെ 7ന് വാഗമണ്ണിലെത്തും. പ്രഭാത ഭക്ഷണത്തിനു ശേഷം രാവിലെ 9.30ന് ഓഫ് റോഡ് ജീപ്പ് സഫാരി. ഉച്ച ഭക്ഷണത്തിനു ശേഷം 2 മുതല്‍ അവിടത്തെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ സന്ദര്‍ശനം. തുടര്‍ന്ന് താമസ സ്ഥലത്തേക്ക്. ഇവിടെ ക്യാംപ് ഫയറും ഒരുക്കും. വയനാട്, മലക്കപ്പാറ എന്നീ ഉല്ലാസയാത്ര ട്രിപ്പുകളും പെരുന്നാള്‍ ആഘോഷിക്കാനായി ഡിപ്പോയില്‍നിന്ന് ഒരുക്കിയിട്ടുണ്ട്. വിവരങ്ങള്‍ക്ക്: 9447203014. റജിസ്‌ട്രേഷന്: 9995726885.

Sharing is caring!