മലപ്പുറം പൊന്നാനിയില്‍ അയല്‍വാസിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് സഹോദരിയുടെ മകളുടെ ഭര്‍ത്താവിനെ വധിക്കാന്‍ ശ്രമിച്ച പ്രത്രി പിടിയില്‍

മലപ്പുറം പൊന്നാനിയില്‍ അയല്‍വാസിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് സഹോദരിയുടെ മകളുടെ ഭര്‍ത്താവിനെ വധിക്കാന്‍ ശ്രമിച്ച പ്രത്രി പിടിയില്‍

മലപ്പുറം: അയല്‍വാസിയുമായി പ്രണയിച്ച് വിവാഹം കഴിച്ചതിന് സഹോദരിയുടെ മകളുടെ ഭര്‍ത്താവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രത്രി പൊന്നാനി പൊലീസിന്റെ പിടിയില്‍.അഴീക്കല്‍ സ്വദേശി ഹംസത്താണ് (41) പിടിയിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.ഹംസത്തിന്റെ സഹോദരിയുടെ മകള്‍ സഫൂറയുടെ ഭര്‍ത്താവ് നേരത്തേ മരിച്ചുപോയിരുന്നു.ഇവര്‍ക്ക് ഒരു വയസായ ആണ്‍കുട്ടിയുണ്ട്. പൊന്നാനി എം.ഇ.എസിന് പിന്‍വശത്താണ് ഇവര്‍ ഉമ്മയുമൊന്നിച്ച് വാടകയ്ക്ക് താമസിച്ചിരുന്നത്.ഇതിനിടെ അയല്‍വാസിയായ സവാദ് എന്ന യുവാവ് യുവതിയെ പ്രണയിക്കുകയും വീട്ടിലെത്തി വിവാഹം കഴിച്ചുതരാന്‍ ആവശ്യപ്പെടുകയും ചെയ്തു.വീട്ടുകാര്‍ സമ്മതിച്ചില്ലെങ്കിലും വിഷയത്തില്‍ നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് നിക്കാഹ് ചെയ്തു നല്‍കി. വിവാഹം കഴിഞ്ഞ സഫൂറയുമായി ഒരു ബന്ധവുമില്ലെന്ന് വീട്ടുകാര്‍ അറിയിക്കുകയും ചെയ്തു.ഇതിനിടെ കുഞ്ഞിനെ കാണാനും സമ്മാനം നല്‍കാനും എത്തിയ ബന്ധുക്കളെ സവാദ് തിരിച്ചയച്ചു.ഇതിനെച്ചൊല്ലി സഫൂറയുടെ മാതാവ് ഏറെ ബഹളം വെച്ചിരുന്നു .ഇതിനിടയിലാണ് മാതാവിന്റെ സഹോദരനായ ഹംസത്ത് വീട്ടില്‍ അതിക്രമിച്ചു കയറി സവാദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വയറിന് കുത്തേറ്റ സവാദിന്റെ കുടല്‍ മുറിഞ്ഞിരുന്നു. പിടിച്ചു മാറ്റാന്‍ ശ്രമിച്ച സവാദിന്റെ സഹോദരനും മാരക പരുക്കേറ്റു.നിരവധി കേസുകളില്‍ പ്രതിയായ ഹംസത്ത് സഹോദരിയുടെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഈ വധശ്രമം നടന്നത്.തുടര്‍ന്ന് മുങ്ങിയ ഇയാളെ തൃശൂര്‍ പൊലീസിന്റെ സഹായത്തോടെയാണ് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. വധശ്രമത്തിനിടയില്‍ പരുക്ക് പറ്റിയ ഇയാള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റിലായത്.

 

Sharing is caring!