മലപ്പുറം ചേലേമ്പ്രയില്‍ ഒറ്റയടിക്ക് എട്ടു കോഴികളെ വിഴുങ്ങി പെരുമ്പാമ്പ്

മലപ്പുറം: ഒറ്റയടിക്ക് എട്ടു കോഴികളെ വിഴുങ്ങി പെരുമ്പാമ്പ. മലപ്പുറം തേഞ്ഞിപ്പലം ചേലേമ്പ്രയിലാണ് സംഭവം. ചേലേമ്പ്ര പുല്ലിപ്പറമ്പില്‍ എട്ട് കോഴികളെ ഒറ്റയടിക്ക് വിഴുങ്ങിയ പെരുമ്പാമ്പിനെ അവസാനം നാട്ടുകാര്‍ പിടികൂടി. പുല്ലിപ്പറമ്പ് കോണത്തു പുറായി വി.കെ കോയയുടെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നാണ് കൂട്ടിലെ പഴുതിലൂടെ കയറിയ പെരുമ്പാമ്പ് എട്ട് കോഴികളെ വിഴുങ്ങിയത്. രാത്രി കൂട്ടില്‍ കയറി കൂടിയതാണ് പെരുമ്പാമ്പ്. രാവിലെ കൂട് തുറന്ന് നോക്കിയപ്പോള്‍ കോഴികളെ കാണാതായപ്പോഴാണ് കൂട്ടിനുള്ളില്‍ പെരുമ്പാമ്പിനെ കണ്ടത്. ഒരു കോഴിയെ കൂട്ടില്‍ കൊന്നിട്ട നിലയിലും കാണപ്പെട്ടു. വിഴുങ്ങിയ കോഴികളെ പാമ്പില്‍ നിന്നും പുറത്തെടുത്തപ്പോഴാണ് എട്ട് വലിയ കോഴികളെ വിഴുങ്ങിയത് അറിയുന്നത്. പ്രദേശത്ത് പെരുമ്പാമ്പിന്റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. എട്ടുകോഴികളെ പെരുമ്പാമ്പ് വിഴുങ്ങിയെന്ന് വീട്ടുകാര്‍ വിശ്വസിച്ചിരുന്നില്ല. പാമ്പിനെ കണ്ടതോടെ കോഴിക്കോട് വാതില്‍ തുറന്നു ഇവ പുറത്തേക്കുപോയിക്കാണുമെന്ന വിശ്വാസത്തിലായിരുന്നു വീട്ടുകാര്‍. എന്നാല്‍ വീഴുങ്ങിയ കോഴികളെ പാമ്പില്‍നിന്നും പുറത്തുവന്നതോടെയാണു വീട്ടുകാരും നാട്ടുകാരും അത്ഭുതപ്പെട്ടത്. പ്രദേശത്തു ഇത്തരത്തില്‍ പാമ്പുകളുടെ ശല്യം ഉണ്ടായിരുന്നെങ്കിലും ഇത്രയധികം കോഴികളെയൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ഇതാദ്യമായാണെന്നും നാട്ടുകാര്‍ പറഞ്ഞു.
RECENT NEWS

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഹുൽ ഗാന്ധിക്ക് ആശ്വാസം
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.