മലപ്പുറം കോഡൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 17 പവനോളം മോഷ്ടിച്ച ആറംഗ സംഘം പിടിയില്‍

മലപ്പുറം കോഡൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 17 പവനോളം മോഷ്ടിച്ച ആറംഗ സംഘം പിടിയില്‍

മലപ്പുറം: മലപ്പുറം കോഡൂരില്‍ അടച്ചിട്ട വീട് കത്തിത്തുറന്ന് 17 പവനോളം സ്വര്‍ണ്ണാഭരണം മോഷ്ടിച്ച സംഘത്തിലെ ആറു പേര്‍ പിടിയില്‍. കോഡൂര്‍ സ്വദേശികളായ തറയില്‍ വീട്ടില്‍ അബ്ദുള്‍ ജലീല്‍ (28) കടമ്പടത്തൊടി വീട്ടില്‍ മുഹമ്മദ്ജസിം( 20 ), പിച്ചമടയത്തില്‍ ഹാഷിം (25), ഊരത്തൊടി വീട്ടില്‍ റസല്‍ (19), പൊന്മള സ്വദേശി കിളിവായില്‍വീട്ടില്‍ ശിവരാജ്(21 ), ഒതുക്കുങ്ങല്‍ സ്വദേശി ഉഴുന്നന്‍ വീട്ടില്‍ മുഹമ്മദ് മുര്‍ഷിദ്( 20 )എന്നിവരെയാണ് പിടികൂടിയത്. കോഡൂര്‍ സ്വദേശി നിസാറിന്റെ പരാതിയിലാണ് അറസ്റ്റ്. മലപ്പുറം ഇന്‍സ്‌പെക്ടര്‍ ജോബി തോമസ് , എസ്.ഐ അമീറലി, പ്രൊബേഷന്‍ എസ്.ഐ മിഥുന്‍, എസ്.ഐ അബ്ദുള്‍ നാസര്‍, ഗിരീഷ് , എ.എസ്.ഐ അജയന്‍ , സി.പി.ഒ മാരായ ആര്‍. ഷഹേഷ്, കെ.കെ.ജസീര്‍ , ദിനു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.പ്രതികളില്‍ നിന്ന് മോഷണം പോയ രണ്ട് സ്വര്‍ണ്ണവളകള്‍ കണ്ടെടുത്തു. ബാക്കി സ്വര്‍ണ്ണം മലപ്പുറത്തുള വിവിധ സ്വര്‍ണ്ണക്കടകളില്‍ വിറ്റതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും.

 

 

Sharing is caring!