കഞ്ചാവ് കടത്തുകാരന് മോഷ്ടിച്ച ബുള്ളറ്റുമായി തിരൂരില്‍ പോലീസ് പിടിയില്‍

തിരൂര്‍: അന്യസംസ്ഥാന ങ്ങളില്‍ നിന്നും കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തുന്ന യാള്‍ മോഷ്ടിച്ച ബുള്ളറ്റുമായി തിരൂര്‍ പോലീസിന്റെ പിടിയിലായി. പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ തിരൂര്‍ ടൗണ്‍ പരിസരത്ത് നിന്നും ‘ സംശയാസ്പദമായ േസാഹചര്യത്തില് ബുള്ളറ്റിയായ കാണപ്പെട്ട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് തേഞ്ഞിപ്പലം പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും കഴിഞ്ഞ വര്‍ഷം മോഷണം പോയ ബുള്ളറ്റാണ് പ്രതി ഉപയോഗിക്കുന്നതെന്ന് അറിയുന്നത്.
പ്രതിയായ കൂട്ടായി കോത പറമ്പ് അവളന്റെ പുരക്കല്‍ ഹസൈനാറിനെ (30) കോടതിയില്‍ ഹാജറാക്കി കോടതി പ്രതിയെ റിമാന്റ് ചെയ്തു. പ്രതി തമിഴ് നാട്, ആന്ധ്രാ, ഒഡിഷ എന്നിവിടങ്ങളില്‍ നിന്ന് കഞ്ചാവ് കൊണ്ടുവന്ന് തിരുരിലും തീരദേശ മേഖലകളിലും കച്ചവടം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ്.
അടി പിടി കേസുകളില്‍ ഉള്‍പ്പെട്ട് മുമ്പ് ജയിലില്‍ കിടന്നിട്ടുണ്ട്. തിരൂര്‍ പോലീസ് ഐപിഎസ്.എച്ച്.ഒ.ജി ജോ, എസ്.ഐ. ജലീല്‍ കറുത്തേടത്ത്, പ്രമോദ്, സനിത്, എ.എസ്.ഐ. ദിനേശ്, രാജേഷ്, ജയപ്രകാശ്, സുമേഷ്, അജിത്ത്, ശ്രീജിത്ത്, തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
RECENT NEWS

വീട് താമസം തുടങ്ങി ദിവസം ഒന്ന് കഴിഞ്ഞിട്ടും, സുബൈര്‍ വാഴക്കാടിന്റെ വീട് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്
വാഴക്കാട്: താമസം തുടങ്ങി ദിവസം ഒന്നായിട്ടും വൈറലായി അര്‍ജന്റീന ആരാധകന് സുബൈര്‍ വാഴക്കാടിന്റെ വീട്. ഫുട്ബോള്‍ പ്രേമികളുടെ സാമൂഹ്യ മാധ്യമങ്ങളിലാകെ നാട്ടു ഭാഷയില്‍ ഫുട്ബോള്‍ വിശകലനം നടത്തി താരമായ സുബൈറിന്റെ വീടിന്റെ ചിത്രമാണ് ഉള്ളത്. വന്‍ [...]