വിദ്യാര്‍ഥിയെ പീഡിപ്പിച്ച മലപ്പുറത്തെ മദ്രസാധ്യാപകന്‍ പോക്‌സോകേസില്‍ അറസ്റ്റില്‍

വിദ്യാര്‍ഥിയെ പീഡിപ്പിച്ച മലപ്പുറത്തെ മദ്രസാധ്യാപകന്‍ പോക്‌സോകേസില്‍ അറസ്റ്റില്‍

മലപ്പുറം: വിദ്യാര്‍ഥിയെ പീഡിപ്പിച്ച മലപ്പുറത്തെ മദ്രസാധ്യാപകന്‍ പോക്‌സോകേസില്‍ അറസ്റ്റില്‍.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകനായ മലപ്പുറം വറ്റലൂര്‍ ചക്രത്തൊടി വീട്ടില്‍ അഷ്റഫി(42)നെ മലപ്പുറത്തുനിന്നാണ്
നിയമപ്രകാരം ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ചിറയ്ക്കലില്‍ താമസിച്ച് മദ്രസ പഠനം നടത്തിവന്ന 15-കാരനാണ് പീഡനത്തിനിരയായത്. കുട്ടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. ചൈല്‍ഡ് ലൈന് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്.
പത്തുവയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന മറ്റൊരു കേസില്‍ റിമാന്റില്‍ കഴിയുന്ന മദ്രസ അദ്ധ്യാപകന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. പൊന്നാനി നടുവട്ടം പകരനെല്ലൂര്‍ പാഴൂര്‍ പാറത്തൊടി സുബൈര്‍ (42)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2022 മെയ് 23ന് വൈകീട്ട് 4.15നാണ് കേസിന്നാസ്പദമായ സംഭവം. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മെയ് 25ന് പൊന്നാനി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

Sharing is caring!