ഭൂമി വിറ്റ പണം നല്‍കിയില്ല. പൊതുനിരത്തില്‍ സ്ത്രീക്ക് ക്രൂരമായ മര്‍ദ്ധനം.പ്രതി അറസ്റ്റില്‍

പൊന്നാനി:പൊതുനിരത്തില്‍ സ്ത്രീയെ ക്രൂരമായി മര്‍ദ്ധിച്ചയാളെ പൊന്നാനി പൊലിസ് അറസ്റ്റ് ചെയ്തു.ശുകപുരം നടുവട്ടം സ്വദേശി വിജയന്‍ എന്ന ബാലനെ ( 48)യാണ് അറസ്റ്റ് ചെയ്തത്.തട്ടാന്‍പടി രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് സ്ത്രീയെ മര്‍ദ്ധിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അറസ്റ്റിലായ ബാലന് സ്ത്രീ പണം നല്‍കാനുണ്ടായിരുന്നു.ബാലന്റെ പേരിലുള്ള ഭൂമി സ്ത്രീയുടെ പേരില്‍ എഴുതിക്കൊടുത്തിരുന്നു.ഇതിന്റെ പണം ബാലന് ഇതുവരെ കിട്ടിയിട്ടില്ല. മറ്റൊരു ഭൂമി രജിസ്‌ട്രേഷന്‍ നടക്കാനുണ്ടെന്നും അത് നടക്കുമ്പോള്‍ പണം നല്‍കാമെന്നും സ്ത്രീ വാക്ക് നല്‍കിയിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയ സ്ത്രീക്ക് ഭൂമി രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിഞ്ഞില്ല. ഇതോടെ നല്‍കാമെന്നേറ്റ പണവും നല്‍കയില്ല. ഇതിനെച്ചൊല്ലിയുള്ള വഴക്കാണ് മര്‍ദ്ധനത്തില്‍ കലാശിച്ചത്.സ്ത്രീയെ മര്‍ദ്ധിച്ചതോടെ ഇവരുടെ ഭര്‍ത്താവിന് അപസ്മാരം ഇളകി.ഏറെ നേരം റോഡില്‍ അപസ്മാരം ഇളകിയ നിലയില്‍ ഇയാള്‍ വീണുകിടന്നു. ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു
RECENT NEWS

കോടികളുടെ തട്ടിപ്പ് നടത്തി അഞ്ച് മാസമായി മുങ്ങി നടന്നിരുന്ന കരാട്ട് കുറീസ് ഉടമകളെ പിടികൂടി
നിലമ്പൂര്‍: കോടികളുടെ തട്ടിപ്പ് നടത്തിയ കരാട്ട് കുറീസ് ഉടമകളെ പിടികൂടി പാലക്കാട് ക്രൈംബ്രാഞ്ച്. അഞ്ച് മാസത്തിലേറെയായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന നിലമ്പൂര്‍ എടക്കര ഉണ്ണിചന്തം കിഴക്കേതില്‍ സന്തോഷ്, എടക്കര കുളിമുണ്ട വീട്ടില്‍ [...]