അനധികൃത മണൽ കടത്ത് : വാഹനം പിടികൂടി വാഴക്കാട് പോലീസ്.

വാഴക്കാട്: ആക്കോട് ചണ്ണയിൽ പള്ളിയാളി കടവിൽ നിന്ന് അനധികൃത മണൽ കടത്തിയ വാഹനം വാഴക്കാട് പോലീസ് പിടികൂടി. കഴിഞ്ഞദിവസ൦ രാത്രി പന്ത്രണ്ട് മണിയോട് കൂടിയാണ് ടിപ്പർ പിടികൂടിയത്. നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനം ഉപയോഗിച്ചാണ് മണൽ കടത്തിയത്. പോലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. വാഴക്കാട് ആക്കോട്,ഇരട്ടമുഴി,മപ്പറ൦,വെട് ടുപാറ മേഖലയിൽ അനധികൃത മണൽക്കടത്ത് വ്യാപകമായി നടക്കുന്നുണ്ട്. വാഴക്കാട് പോലീസ് സബ്ഇ൯സ്പക്ട൪ വി.വി ജയരാജൻറെ ന
നേത്രത്വതിലാണ് പിടികൂടിയത്. എ.എസ്.ഐ ദിനേശൻ സി.പി.ഒ ബദറുൽ ജമാൽ,സമ്മാസ് എന്നിവരടങ്ങുന്ന സംഘമാണ് വാഹനം പിടികൂടിയത്.
RECENT NEWS

വീട് താമസം തുടങ്ങി ദിവസം ഒന്ന് കഴിഞ്ഞിട്ടും, സുബൈര്‍ വാഴക്കാടിന്റെ വീട് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്
വാഴക്കാട്: താമസം തുടങ്ങി ദിവസം ഒന്നായിട്ടും വൈറലായി അര്‍ജന്റീന ആരാധകന് സുബൈര്‍ വാഴക്കാടിന്റെ വീട്. ഫുട്ബോള്‍ പ്രേമികളുടെ സാമൂഹ്യ മാധ്യമങ്ങളിലാകെ നാട്ടു ഭാഷയില്‍ ഫുട്ബോള്‍ വിശകലനം നടത്തി താരമായ സുബൈറിന്റെ വീടിന്റെ ചിത്രമാണ് ഉള്ളത്. വന്‍ [...]