മീന്‍ പിടിക്കാന്‍ ക്വാറിയിലെ വെള്ളം വറ്റിക്കുന്നതിനിടെ ഷോക്കേറ്റ് മലപ്പുറത്ത് യുവാവ് മരിച്ചു

കോട്ടക്കല്‍: കാടാമ്പുഴ ക്വാറിയില്‍ വെള്ളം വറ്റിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. രണ്ടത്താണി മാറാക്കര ചേലക്കുത്ത് സ്വദേശി കല്ലന്‍ അന്‍സാര്‍ (25) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. മീന്‍ പിടിക്കാന്‍ വേണ്ടി ക്വാറിയിലെ വെള്ളം
വറ്റിക്കുന്നതിനിടെയാണ് അപകടം. വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ മോട്ടോറില്‍ നിന്ന് ഷോക്കേറ്റതാണ് എന്നാണ് നിഗമനം.
ഉടനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കാടാമ്പുഴയിലെ സ്വകാര്യ ക്ലിനികില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

 

Sharing is caring!