മലപ്പുറം പരപ്പനങ്ങാടിയിലെ ടൈല്‍സ് കടയുടെ ഗ്ലാസ് തകര്‍ത്ത് മോഷണം

മലപ്പുറം പരപ്പനങ്ങാടിയിലെ ടൈല്‍സ് കടയുടെ ഗ്ലാസ് തകര്‍ത്ത് മോഷണം

പരപ്പനങ്ങാടി: ടൈല്‍സ് കടയുടെ മുന്‍വശത്തെ ഗ്ലാസ് തകര്‍ത്ത് മോഷണം. കുരിക്കള്‍ റോഡിലെ വെസ്റ്റേണ്‍ ടൈല്‍ മാള്‍ എന്ന സ്ഥാപനത്തിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ത്താണ് മോഷണം നടന്നിരിക്കുന്നത്.
ഷോപ്പിന്റെ കൗണ്ടറിലുണ്ടായിരുന്ന ആയിരം രൂപ നഷ്ടമായിട്ടുണ്ടെന്നും ഇവിടെ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും കടയുടമ താനൂര്‍ സ്വദേശിയായ ജഗദീഷ്.എന്‍ പറഞ്ഞു.ഇന്നലെ പുലര്‍ച്ചെയാണ് മോഷണം നടന്നിരിക്കുന്നത്. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

Sharing is caring!