ഏവരേയും അത്ഭുതപ്പെടുത്തും മലപ്പുറത്തെ ഈ 14കാരന്‍

ഏവരേയും അത്ഭുതപ്പെടുത്തും മലപ്പുറത്തെ ഈ 14കാരന്‍

മലപ്പുറം: ഏവരേയും അത്ഭുതപ്പെടുത്തും മലപ്പുറത്തെ ഈ 14കാരന്‍. വിവിധ തരം വാഹനങ്ങള്‍, ബില്‍ഡിംഗുകള്‍ മുതല്‍ വീടിന് സമീപത്തെ കടക്കളും സൂപ്പര്‍മാര്‍ക്കറ്റുകളുംവരെ. നിര്‍മാണം മൊട്ടുസൂചി മുതല്‍ ഫോര്‍എക്‌സ് ഷീറ്റുവരെ ഉപയോഗിച്ച്. ഒറിജിനലിനെ വെല്ലുന്ന വസ്തുക്കളുടെ മാതൃകകള്‍ നിര്‍മിച്ച് ശ്രദ്ധേയനായി മലപ്പുറം വളാഞ്ചേരി എടയൂര്‍ പൂക്കാട്ടിരിയിലെ
14കാരനായ ഷലൗബിന്‍ എന്ന കലാകാരന്‍. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ആരെയും ഒന്ന് അത്ഭുതപ്പെടുത്തും അത്രയും മനോഹരമായ രീതിയിലാണ് ഈ പതിനാലുകാരന്‍ ഇതെല്ലാം നിര്‍മ്മിച്ചെടുത്തത്.
ഒഴിവ് സമയങ്ങളില്‍ ആണ് പ്രധാനമായും വിദ്യാര്‍ത്ഥിയായ ഷലൗബിന്‍ ഇത്തരം കരവിരുതുകള്‍ നിര്‍മ്മിക്കാന്‍ സമയം കണ്ടെത്തുന്നത്. കാണുന്ന വസ്തുക്കളുടെ എല്ലാം മാതൃകകള്‍ ഉണ്ടാക്കി തുടങ്ങിയതോടെ വീട് മുഴുവന്‍ ഇത്തരത്തിലുള്ള മാതൃകകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വാഹനങ്ങളെ സൂഷ്മമായി നിരീക്ഷിച്ച് അതേപോലെ നിര്‍മിക്കുന്നതാണ് രീതി. ഫോട്ടോ മൊബൈലിലെടുത്ത് അത് നോക്കിയാണ് കെട്ടിടങ്ങളുടെ മാതൃക ഉണ്ടാക്കുന്നത്. മൊട്ടുസൂചി മുതല്‍ ഫോര്‍എക്‌സ് ഷീറ്റുവരെ ഉപയോഗിചാണ് ഇത് എല്ലാം നിര്‍മിക്കുന്നത് എന്ന് ഷലൗബിന്‍ പറഞ്ഞു.
അതെ സമയം വീട്ടുകാരുടെയും നാട്ടുകകാരുടേയും പൂര്‍ണമായ പിന്തുണ ലഭിക്കുന്നത് കൊണ്ട് നിര്‍മ്മാണ സാമഗ്രികള്‍ കണ്ടെത്താന്‍ എളുപ്പമായി. പത്തോളം ദിവസം വരെയെടുത്താണ് ഓരോ വസ്തുക്കളും പൂര്‍ത്തിയാക്കുന്നത്. സമീപ പ്രദേശങ്ങളിലെ ഷോപ്പുകളുടേയും സൂപ്പര്‍മാര്‍ക്കറ്റുകളുടേയും മാതൃകകള്‍ ഉണ്ടാക്കിയ ഷലൗബിന്‍ ഇപ്പോള്‍ നാട്ടിലെ ഹീറോയാണ്. വെണ്ടല്ലൂര്‍ എം ഇ എസ് സ്‌ക്കൂളില്‍ എട്ടാം ക്ലാസുകാരനായ ഷലൗബിന്‍ കുറുപ്പംതൊടി ശാഹുല്‍ ഹമീദ് – ലുബ്ന ദമ്പതികളുടെ മകനാണ്.
ഷലൗബിന്‍ നിര്‍മ്മിച്ച കരവിരുതുകള്‍ കാണാനും ഈ വിദ്യാര്‍ത്ഥി അഭിനന്ദിക്കാനും നിരവധി പേരാണ് ഇപ്പോള്‍ ഷലൗബിന്റെ വീട്ടില്‍ എത്തുന്നത്. വീടിനു സമീപത്തുള്ള ഷോപ്പുകളും കെട്ടിടങ്ങളും അതേപോലെ നിര്‍മ്മിച്ചത് കാണുമ്പോള്‍ കാഴ്ചക്കാര്‍ക്ക് ഈ പതിനാല്ക്കാരന്റെ കഴിവ്
വലിയ രീതിയിലുള്ള കൗതുകമാണ് ഉണ്ടാക്കുന്നത്.

 

Sharing is caring!