പീഡനപരാതി: മലപ്പുറത്തെ സി.പി.എം എല്‍.സി. സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി.

പീഡനപരാതി: മലപ്പുറത്തെ സി.പി.എം എല്‍.സി. സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി.

വളാഞ്ചേരി: സി.പി.എം. എടയൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ചുമതലയില്‍നിന്ന് മാറ്റി. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയില്‍ എല്‍.സി. സെക്രട്ടറി കെ.എ. സക്കീറിനെതിരെയാണ് പാര്‍ട്ടി നടപടിയെന്നാണ് ആക്ഷേപം. പാര്‍ട്ടിപ്രവര്‍ത്തക കൂടിയായ യുവതി പാര്‍ട്ടി നേതൃത്വത്തിനാണ് പരാതി നല്‍കിയയതെന്നറിയുന്നു
എന്നാല്‍ പാര്‍ട്ടിക്ക് ഒരു തരത്തിലുള്ള പരാതിയും ലഭിച്ചിട്ടില്ലെന്നും ജോലി ആവശ്യാര്‍ഥം ലക്ഷദ്വീപിലേക്ക് പോകേണ്ടതിനാല്‍ അവധി നല്‍കണമെന്നും ആവശ്യപ്പെട്ട് കെ.എ. സക്കീര്‍ ഏരിയാ കമ്മിറ്റിക്ക് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ലീവ് അനുവദിക്കുകയായിരുന്നു എന്ന് പാര്‍ട്ടി നേതൃത്വം പറഞ്ഞു

Sharing is caring!