പി.കെ.ബഷീറിനെ താക്കീത് ചെയ്ത് സാദിഖലി തങ്ങള്‍

മലപ്പുറം: എം എം മണിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി കെ ബഷീര്‍ എം എല്‍ എയെ താക്കിത് ചെയ്തതായി ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. നിറം പറഞ്ഞ് ആളുകളെ അധിക്ഷേപിക്കുന്നത് ലീഗ് ശൈലിയല്ല. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നേതാക്കളും പ്രവര്‍ത്തകരും ഒഴിവാക്കണം.വിഷയത്തില്‍ ബഷീറിന് താക്കീതും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ആര് എസ് എസ് പരിപാടിയില്‍ മുന്‍ എം എല്‍ എ കെ ന് എ ഖാദര്‍ പങ്കെടുത്തതില്‍ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുമെന്ന സൂചനയും അദ്ദേഹം നല്കി. ഇക്കാര്യത്തില്‍ ഖാദറിന്റെ വിശദീകരണം കേട്ട ശേഷം നടപടിയുണ്ടാകും. കെ എന്‍ എ ഖാദറിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ലീഗ് നേതാക്കള്‍ക്ക് പോകാന്‍ പാടുള്ളതും പോകാന്‍ പാടില്ലാത്തതുമായ വേദികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RECENT NEWS

ദോഹ മൻസൂറയിൽ കെട്ടിടം തകർന്നുണ്ടായി മരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം മൂന്നായി
പൊന്നാനി പോലീസ് സ്റ്റേഷന് അരികെ സലഫി മസ്ജിദിന് സമീപം തച്ചാറിന്റെ വീട്ടിൽ അബു ടി മാമ്മദൂട്ടി (45), മാറഞ്ചേരി പരിചകം സ്വദേശി മണ്ണറയിൽ കുഞ്ഞിമോൻ മകൻ നൗഷാദ് എന്നിവരാണ് മരിച്ചത്.