മധ്യസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമം : പ്രതിക്ക് ജാമ്യമില്ല

മഞ്ചേരി: വാഹനഅപകടത്തില്‍ മധ്യസ്ഥത വഹിക്കാനെത്തിയയാളെ വാളു കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. പൊന്നാനി കുറ്റിക്കാട് മുളക്കേല്‍ ജംഷീര്‍ (29)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2022 മെയ് 20ന് ചന്തപ്പടി ജങ്ഷനിലാണ് അപകടം. ജംഷീര്‍ ഓടിച്ചിരുന്ന കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടം സംബന്ധിച്ചുണ്ടായ തര്‍ക്കം പരിഹരിക്കാനെത്തിയതായിരുന്നു പരാതിക്കാരന്‍. അക്രമത്തില്‍ പൊന്നാനി കടവനാട് കവളങ്ങാട് നരേഷ് (38)ന് വലതു ചെവി, കവിള്‍, കൈപ്പത്തി എന്നിവക്ക് വെട്ടേറ്റു. തടയാനെത്തിയ സുഹൃത്ത് ഷറഫുദ്ദീനും വെട്ടേറ്റു. മെയ് 22ന് അറസ്റ്റിലായ പ്രതി 25ന് ജാമ്യഹര്‍ജി നല്‍കിയെങ്കിലും പൊന്നാനി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിരസിക്കുകയായിരുന്നു. പ്രതി ജംഷീറിനെതിരെ അബ്കാരി ആക്ട് പ്രകാരവും പൊതുമുതല്‍ നശിപ്പിച്ചതിനും കേസ് നിലവിലുണ്ട്.
RECENT NEWS

വീട് താമസം തുടങ്ങി ദിവസം ഒന്ന് കഴിഞ്ഞിട്ടും, സുബൈര്‍ വാഴക്കാടിന്റെ വീട് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്
വാഴക്കാട്: താമസം തുടങ്ങി ദിവസം ഒന്നായിട്ടും വൈറലായി അര്‍ജന്റീന ആരാധകന് സുബൈര്‍ വാഴക്കാടിന്റെ വീട്. ഫുട്ബോള്‍ പ്രേമികളുടെ സാമൂഹ്യ മാധ്യമങ്ങളിലാകെ നാട്ടു ഭാഷയില്‍ ഫുട്ബോള്‍ വിശകലനം നടത്തി താരമായ സുബൈറിന്റെ വീടിന്റെ ചിത്രമാണ് ഉള്ളത്. വന്‍ [...]