സംസ്ഥാന വുഷു; മലപ്പുറത്തുകാരിക്ക് സ്വര്‍ണം

സംസ്ഥാന വുഷു; മലപ്പുറത്തുകാരിക്ക് സ്വര്‍ണം

അങ്ങാടിപ്പുറം: പത്തനംതിട്ടയില്‍ സമാപിച്ച 22-ാമത് സംസ്ഥാന സബ്ജൂനിയര്‍ വുഷു ചാംപ്യന്‍ഷിപ്പില്‍ പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി മൈഥിലി സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. ജൂലൈ 9ന് ഹിമാചല്‍പ്രദേശില്‍ നടക്കുന്ന ദേശീയ മത്സരത്തില്‍ കേരളത്തിനായി ഈ മിടുക്കി മത്സരിക്കും. ഹരിയാനയില്‍ നടന്ന ദേശീയ പെങ്കാക്ക് സിലാട്ട് (ഇന്തോനേഷ്യന്‍ ഗെയിം) ചാംപ്യന്‍ഷിപ്പിലും മൈഥിലി സ്വര്‍ണം നേടിയിരുന്നു. അത് ലറ്റിക്‌സിലും റോളര്‍ സ്‌കേറ്റിങ്ങിലും ജില്ലാ, സംസ്ഥാന തലങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയ ഈ മിന്നുംതാരം ശ്രദ്ധേയയായ നര്‍ത്തകി കൂടിയാണ്.പുലാമന്തോള്‍ ഐഎസ്‌കെ-യിലെ കെ.മുഹമ്മദാലിയും കെ.സാജിതയുമാണ് പരിശീലകര്‍.കീഴാറ്റൂര്‍ കൃഷ്ണ നിവാസില്‍ കെ.സുമേഷ് മോന്റെയും (കൊച്ചിന്‍ ഷിപ് യാര്‍ഡ്) ബിന്ദുവിന്റെയും (അസി. പ്രഫസര്‍, സലഫിയ ട്രെയിനിങ് കോളജ്, കരിങ്ങനാട്) മകളാണ്.

 

 

 

Sharing is caring!