പുഴയില്‍ ഒഴുക്കില്‍പെട്ട ഒരുകുടുംബത്തിലെ 3പേരെ രക്ഷപ്പെടുത്തി മലപ്പുറത്തെ ഓട്ടോ ഡ്രൈവര്‍

മലപ്പുറം: പുഴയില്‍ ഒഴുക്കില്‍പെട്ട ഒരു കുടുംബത്തിലെ 3പേരെ ഓട്ടോ ഡ്രൈവര്‍ രക്ഷപ്പെടുത്തി. നിലമ്പൂര്‍ ഓട്ടോസ്റ്റാന്‍ഡിലെ ചിറക്കടവില്‍ വില്‍സണ്‍ (55) ആണ് രാമംകുത്തിലെ 52 വയസ്സുകാരന്, 20, 16 വയസ്സുള്ള 2 പെണ്മക്കള് എന്നിവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്.ഇന്നലെ 12.30ന് കുതിരപ്പുഴയില്‍ രാമംകുത്ത് ചെക്ഡാമിനു സമീപം ഭാര്യയെയും മക്കളെയും കൂട്ടി കുളിക്കുന്നതിനിടെയിരുന്നു അപകടം. നീന്തുന്നതിനിടെ 16 വയസ്സുകാരി കയത്തില്‍ ഒഴുക്കില്‍പെട്ടു.
രക്ഷിക്കാര്‍ സഹോദരിയും പിന്നാലെ പിതാവും പുഴയിലേക്ക് ചാടി അപകടത്തില്‍ പെടുകയായിരുന്നു. ഭാര്യ ഉച്ചത്തില്‍ നിലവിളിച്ചെങ്കിലും വിജന സ്ഥലമായതിനാല്‍ ആരും കേട്ടില്ല. യുവതി ഓടി 150 മീറ്റര്‍ അകലെ വില്‍സണ്‍ വീട്ടിലെത്തി സഹായം അഭ്യര്‍ഥിച്ചു. ഉടന്‍ ഓടി പുഴയോരത്തെത്തി. പുഴയുടെ മധ്യത്തില്‍ പിതാവും ഒരു മകളും ചെക്ഡാമിന്റെ ഭിത്തിയില്‍ പിടിച്ച് ഒഴുക്കില്‍ ആടിയുലഞ്ഞു കിടക്കുകയായിരുന്നു. ഏതു നിമിഷവും പിടിവിട്ട് ഒഴുകിപ്പോകാവുന്ന അവസ്ഥയായിരുന്നു.
നീന്തിയെത്തിയ വിത്സണ് ഇരുവരെയും ചെക്ഡാമിനു മീതെ കയറ്റി ഇരുത്തി. താഴെ പാറക്കെട്ടില്‍ പിടിച്ചു കിടന്ന 16 വയസ്സുകാരിയെയും സുരക്ഷിത സ്ഥാനത്താക്കി. സമീപവാസികളായ തങ്കച്ചന്, അമ്മിണി എന്നിവരുടെ സഹായത്തോടെ മൂവരെയും കരയ്ക്കെത്തിച്ചു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി