സി.പി.എം മാറഞ്ചേരി ലോക്കൽ കമ്മറ്റി ഓഫീസിലേക്ക് കരി ഓയിൽ പ്രയോഗം

മാറഞ്ചേരി: സി.പി.എം മാറഞ്ചേരി ലോക്കൽ കമ്മിറ്റി ഓഫീസായ ഇ. കേശവേട്ടൻ അച്യുതൻ മാസ്റ്റർ സ്മാരക മന്ദിരത്തിൽ കരിഓയിൽ പ്രയോഗം. ചൊവ്വാഴ്ചയാണ് ഓഫീസിലേക്ക് കരി ഓയിൽ ഒഴിച്ചതായി കണ്ടത്. സ്മാരക മന്ദിരത്തിന് മുൻവശത്തും പ്രധാന വാതിലിനു മുകളിലും കരിഓയിൽ ഒഴിച്ച നിലയിലാണ് കണ്ടത്. ചൊവ്വാഴ്ച കാലത്ത് വരെ വാതിൽ മുകളിൽ കരി ഓയിൽ കണ്ടില്ലെന്നും ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇത്തരം പ്രവർത്തി നടന്നതെന്നും മഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.പി വാസു പറഞ്ഞു. കോൺഗ്രസ് പാർട്ടി ആഹ്വാനം ചെയ്ത കരി ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന പ്രകടനത്തിന് ശേഷമാണ് കരി ഓയിൽ ഓഫീസിൽ ഒഴിച്ചതായി കണ്ടതെന്നും എന്നാൽ പ്രകടനത്തിന്റെ ഭാഗമായല്ല ഇത്തരം പ്രവർത്തി നടന്നതെന്നും എ.പി വാസു പറഞ്ഞു. പെരുമ്പടപ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാനായി കോൺഗ്രസിലെ ഒരു വിഭാഗം നടത്തുന്ന ആസൂത്രിത ശ്രമങ്ങളുടെ ഭാഗമായാണ് ലോക്കൽ കമ്മിറ്റി ഓഫീസിലേക്ക് കരിഓയിൽ ഒഴിച്ചതെന്നു എ.പി വാസു പറഞ്ഞു.

Sharing is caring!